കേരളം

kerala

ETV Bharat / bharat

വനിത ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം: ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് നിയന്ത്രണങ്ങള്‍ തുടരും, ഉത്തരവിറക്കി പൊലീസ് - RG Kar Hospital Prohibitory Orders - RG KAR HOSPITAL PROHIBITORY ORDERS

കൊൽക്കത്തയിലെ യുവ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തെതുടർന്ന് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപമുള്ള നിരോധന ഉത്തരവുകൾ ഓഗസ്റ്റ് 31 നീട്ടി.

DOCTOR RAPE MURDER CASE KOLKATA  ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം  RG KAR HOSPITAL RAPE MURDER CASE  ആർജി കർ മെഡിക്കൽ കോളേജ്
RG Kar Medical College (ETV Bharat)

By ETV Bharat Kerala Team

Published : Aug 25, 2024, 11:29 AM IST

കൊൽക്കത്ത:യുവ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീട്ടി. നിരോധന ഉത്തരവുകള്‍ ഓഗസ്റ്റ് 31 വരെ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് അറിയിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസമാണ് കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയൽ ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കിയത്. ബെൽഗാച്ചിയ റോഡ്-ജെ കെ മിത്ര ക്രോസിങ് മുതൽ നോർത്ത് കൊൽക്കത്തയിലെ ശ്യാംബസാർ ഫൈവ് പോയിൻ്റ് ക്രോസിംഗ് ബെൽറ്റിൻ്റെ ചില ഭാഗങ്ങൾ വരെയുള്ള ഭാഗമാണ് നിരോധന ഉത്തരവുകൾ.

സംഘർഷങ്ങൾ തടയുന്നതിനും പ്രദേശത്ത് സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിനുമാണ് നിരോധന ഉത്തരവ് നീട്ടിയത്. ഈ വിലക്കുകൾ ലംഘിക്കുന്ന ഏതൊരു വ്യക്തിയും 2023 ലെ ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 223 പ്രകാരം ശിക്ഷയ്ക്ക് വിധേയമാകുമെന്ന് ഉത്തരവിൽ പറയുന്നു.

Also Read : കൊല്‍ക്കത്തയിലെ ഡോക്‌ടറുടെ കൊല: ആർജി കറിൻ്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറി

ABOUT THE AUTHOR

...view details