ന്യൂഡല്‍ഹി :കൊടും തണുപ്പിലേക്കാണ് ഇന്ന് ഡല്‍ഹി നിവാസികള്‍ ഉണര്‍ന്നെഴുന്നേറ്റത്. രാജ്യതലസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11.3 ഡിഗ്രി സെല്‍ഷ്യസാണ്. അതേസമയം നഗരത്തിലെ അന്തരീക്ഷ ഗുണനിലവാര സൂചിക വളരെ മോശം അവസ്ഥയില്‍ നിലനില്‍ക്കുന്നു.
38 സ്ഥലങ്ങളില്‍ ഒമ്പത് ഇടങ്ങള്‍ അതീവ ഗുരതരാവസ്ഥയിലാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ രേഖകളില്‍ പറയുന്നു. ആനന്ദ് വിഹാര്‍, ബവ്‌ന, ജഹാന്‍ഗിര്‍പുരി, മന്‍ട്‌ക, നെഹ്‌റു നഗര്‍, ശാദിപൂര്‍, സോണിയ വിഹാര്‍, വിവേക് വിഹാര്‍, വസീര്‍പൂര്‍ എന്നീ മേഖലകള്‍ ഈ വിഭാഗത്തിലുള്‍പ്പെട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അന്തരീക്ഷ ഗുണനിലവാര സൂചിക 400ന് മുകളിലുള്ളവയെ ആണ് അതീവ ഗുരുതര വിഭാഗത്തില്‍ പെടുത്തിയിട്ടുള്ളത്. അതീവ ഗുരുതര വിഭാഗത്തിനും മുകളില്‍ നഗരത്തിലെ വായുഗുണനിലവാര സൂചിക എത്തിയത് ഞായറാഴ്‌ചയാണ്. തുടര്‍ന്ന് സ്റ്റേജ് 4 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
നിര്‍മാണ-പൊളിക്കല്‍ പ്രവൃത്തികള്‍ നിര്‍ത്തി വച്ചു. വിദ്യാലയങ്ങള്‍ അടച്ചിട്ടു. വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തരമല്ലാത്ത എല്ലാ വാണിജ്യ വാഹനങ്ങളും നിരത്തിലിറക്കുന്നത് നിരോധിച്ചു.
രാവിലെ 8.30ന് നഗരത്തിലെ ആര്‍ദ്രത 97 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. പകല്‍ മുഴുവന്‍ മൂടല്‍ മഞ്ഞുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഏറ്റവും ഉയര്‍ന്ന താപനില 27 ഡിഗ്രിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read:ശ്വാസം കിട്ടാതെ പിടഞ്ഞ് ഡല്‍ഹി; ഇനിയും തലസ്ഥാനമായി തുടരണമോ എന്ന ചോദ്യവുമായി ശശി തരൂര്‍