കേരളം

kerala

ETV Bharat / bharat

ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചു, വിവാഹത്തിന് സമ്മര്‍ദം ചെലുത്തി; ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നുകുഴിച്ചുമൂടി - PREGNANT TEEN KILLED IN DELHI

ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്‌തു, ഒരാളെ കൂടി പിടികൂടാനുണ്ട്.

Boyfriend And Accomplice Held  teen killed over marriage pressure  delhi teen killed and buried  haryana rohtak buried body
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 26, 2024, 6:04 PM IST

ന്യൂഡല്‍ഹി: ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ ആണ്‍സുഹൃത്തും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി. ഡല്‍ഹിയിലെ നങ്കോളയില്‍ നിന്നുള്ള 19കാരിയാണ് കൊല്ലപ്പെട്ടത്. സഞ്ജു എന്ന് വിളിക്കുന്ന സലീം എന്നയാളും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

ഗര്‍ഭിണിയായ പെണ്‍കുട്ടി വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാല്‍ സലീമിന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താത്‌പര്യമുണ്ടായിരുന്നില്ല. പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണി ആയിരുന്നു. കാമുകനായ സലീമിന് ഗര്‍ഭച്ഛിദ്രം നടത്താനായിരുന്നു താത്പര്യം. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സാമൂഹ്യമാധ്യമത്തില്‍ സജീവമായ പെണ്‍കുട്ടിയ്ക്ക് ആറായിരത്തോളം ഫോളോവേഴ്‌സുണ്ട്. സലീമുമൊത്തുള്ള ചിത്രങ്ങളും ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ പുതിയ സുഹൃത്തിനെ കുറിച്ചുള്ള മാതാപിതാക്കളുടെ ചോദ്യം ചെയ്യലില്‍ നിന്ന് പെണ്‍കുട്ടി ഒഴിഞ്ഞു മാറിയിരുന്നു. അയാളൊരു ഭൂതമാണെന്നായിരുന്നു പെണ്‍കുട്ടി പ്രതികരിച്ചിരുന്നത്. ഇത് വീട്ടുകാരില്‍ സംശയങ്ങള്‍ സൃഷ്‌ടിച്ചിരുന്നു.

കാര്‍വ ചൗത് ദിനമായ ഒക്‌ടോബര്‍ 21നാണ് ദാരുണ സംഭവമുണ്ടായത്. ഉപവാസമനുഷ്‌ഠിച്ചിരുന്ന പെണ്‍കുട്ടി അന്ന് സലീമുമായി വഴക്കുണ്ടാക്കി. വഴക്കിന് ശേഷം പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് അവളുടെ സാധനങ്ങളും മറ്റുമെടുത്ത് സലീമിനടുത്തേക്ക് പോയി. സുഹൃത്തുക്കളായ പങ്കജ്, ഋത്വിക് എന്നിവര്‍ക്കൊപ്പം സലീം ഒരു കാര്‍ വാടകയ്‌ക്കെടുത്ത് പെണ്‍കുട്ടിയെ ഹരിയാനയിലെ റോഹ്‌തക്കിലേക്ക് കൊണ്ടുപോയി.

ഇവിടെയെത്തിയ ശേഷം പെണ്‍കുട്ടിയെ ഇവര്‍ കൊന്ന് കുഴിച്ച് മൂടുകയായിരുന്നു. നാലടി താഴ്‌ചയില്‍ കുഴിയെടുത്താണ് ശരീരം മറവ് ചെയ്‌തത്. ഒക്‌ടോബര്‍ 22ന് പെണ്‍കുട്ടിയുടെ സഹോദരന്‍ സഹോദരിയെ കാണുന്നില്ലെന്ന് കാട്ടി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

പരാതി ലഭിച്ചപ്പോള്‍ തന്നെ നിരവധി സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ഫോണ്‍ ഓഫാക്കിയ നിലയിലായിരുന്നു. ഉടന്‍ തന്നെ പൊലീസിന് സലീമിനെയും പങ്കജിനെയും പിടികൂടാനായി. ഇരുവരും കുറ്റം സമ്മതിച്ചു. മൂന്നാമനായ ഋത്വിക്കിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. റോഹ്തക്കിലെ മദീനയില്‍ നിന്ന് മൃതദേഹം കണ്ടെത്താനായി.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് സലീമിനെ പരിചയപ്പെട്ടതായി തങ്ങള്‍ക്കറിയാമായിരുന്നു. നല്ല സുഹൃത്തുക്കളായ അവര്‍ സംസാരിക്കാറുണ്ടായിരുന്നു. പെണ്‍കുട്ടിയുമായി വ്യാജ പേരിലാണ് പ്രതി പരിചയപ്പെട്ടതെന്ന് സഹോദരന്‍ പറഞ്ഞു.

Also Read:ഏഴുപേരുടെ ജീവനെടുത്ത ഭീകരാക്രമണം; ലഷ്‌കർ ബന്ധമുള്ള മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു; തെരച്ചില്‍ തുടരുന്നു

ABOUT THE AUTHOR

...view details