ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ രണ്ട് ആശുപത്രിയിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി സന്ദേശം. ഡൽഹിയിലെ ബുരാരി സർക്കാർ ആശുപത്രിയിലും മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി ഇമെയിലുകൾ ലഭിച്ചിരിക്കുന്നത്. ഡൽഹി പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. രണ്ട് ആശുപത്രികളിലും വ്യാപക തെരച്ചിൽ നടത്തി.
ആശുപത്രികളില്‍ സന്ദേശം ലഭിതച്ചതിനെ തുടര്‍ന്ന് ലോക്കൽ പൊലീസും ബോംബ് ഡിസ്പോസൽ ടീമുകളും (ബിഡിടി) സ്ഥലത്തുണ്ട്. പരിശോധനയിൽ സംശയാസ്‌പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ബുരാരി ആശുപത്രിക്ക് ഉച്ചയോടെ മെയിൽ ഭീഷണി ലഭിച്ചപ്പോൾ വൈകുന്നേരത്തോടെ ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലും സന്ദേശം ലഭിച്ചു.
ഉച്ചകഴിഞ്ഞ് 3 മണിയോടെ, ആശുപത്രിയിൽ ബോംബ് ഉണ്ടെന്ന് തങ്ങൾക്ക് ഇമെയിൽ ലഭിച്ചു, തുടർന്ന് എല്ലാ സുരക്ഷ നടപടികളും നന്നായി പരിശോധിച്ചു, എല്ലാം സുസ്ഥിരമായിരുന്നതായി ബുരാരി ആശുപത്രി പ്രസ്‌താവനയിൽ പറഞ്ഞു. ഭീഷണിപ്പെടുത്തുന്ന ഇമെയിലുകളുടെ ഡൊമെയ്ൻ റഷ്യയുടേതാണെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
അടുത്തിടെ ഡൽഹിയിലെ നൂറുകണക്കിന് സ്‌കൂളുകൾക്ക് സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാൽ, തെരച്ചിൽ നടത്തിയപ്പോൾ ഒരു സ്‌കൂളിൽ നിന്നും സ്‌ഫോടക വസ്‌തു കണ്ടെത്താനായില്ല. ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ സുരക്ഷ സേനയുടെ സഹായം രംഗത്തെത്തുകയും എല്ലാ സ്‌കൂളുകളും ഒഴിപ്പിച്ച് കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്‌തു.
ALSO READ:ഡൽഹി സ്‌കൂളുകളിലെ ബോംബ് ഭീഷണി; സന്ദേശം വന്നത് റഷ്യന്‍ സെർവറിൽ നിന്ന്, ഇ മെയിലിന്‍റെ ഐപി അഡ്രെസ് ട്രാക്ക് ചെയ്‌ത് പൊലീസ്