ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ തന്‍റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള അരവിന്ദ് കെജ്‌രിവാളിന്‍റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ (09-04-2024) വിധി പറയും. ഡൽഹി ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ജസ്‌റ്റിസ് സ്വരണ കാന്ത ശർമ്മ ഉച്ചയ്ക്ക് 2.30-ന് ആകും ഉത്തരവ് പുറപ്പെടുവിക്കുക. അറസ്‌റ്റിന് പുറമെ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കസ്‌റ്റഡിയെയും കെജ്‌രിവാൾ ചോദ്യം ചെയ്‌തിട്ടുണ്ട്. കേസില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യപ്പെട്ട കെജ്‌രിവാള്‍ ഇപ്പോൾ തിഹാർ ജയിലിലാണ്.
അതേ സമയം, കേജ്‌രിവാളിനും ആം ആദ്‌മിക്കും നിയമം ഒരുപോലെ ബാധകമാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പിന്‍റെ പേരില്‍ അറസ്‌റ്റില്‍ നിന്ന് ഒഴിവാകാനാകില്ലെന്നുമാണ് ഇഡിയുടെ വാദം.
മാർച്ച് 21 ന് ആണ് ഡല്‍ഹി മദ്യനയ കേസില്‍ കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്യുന്നത്. കസ്‌റ്റഡി കാലാവധി അവസാനിച്ച ഏപ്രിൽ ഒന്നിന് വിചാരണ കോടതിയിൽ ഹാജരാക്കിയ കെജ്‌രിവാളിന്‍റെ കസ്‌റ്റഡി വീണ്ടും നീട്ടുകയായിരുന്നു.
Also Read :
- 'കെജ്‌രിവാളിനെ മാറ്റാനുള്ള ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടി'; എഎപി മുന്‍ എംഎല്‍എയ്‌ക്ക് ഹൈക്കോടതി വിമര്‍ശനം - HC Slams Plea Against Kejriwal
- തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ അനുബന്ധ സംഘടനയാണോ എന്ന് എഎപി മന്ത്രി അതിഷി; അതിഷി നക്‌സലാണെന്ന് ബിജെപി - Atishi Against Election Commission