ന്യൂഡൽഹി:ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജ്‌രിവാളിൻ്റെമദ്യനയക്കേസുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ഭാര്യ സുനിത കെജ്‌രിവാളിനോട് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. സുനിത കെജ്‌രിവാളിന് പുറമെ എക്‌സ്, മെറ്റ ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയുടെ വീഡിയോ കോൺഫറൻസിങ് ചട്ടങ്ങൾ ലംഘിച്ചുവന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ജസ്‌റ്റിസുമാരായ നീന ബൻസാൽ കൃഷ്‌ണ, അമിത് ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.
വിഷയത്തില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ ഒന്‍പതിലേക്ക് കേസ് ലിസ്‌റ്റ് ചെയ്യുകയും ചെയ്‌തു. അഭിഭാഷകനായ വൈഭവ് സിങ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഡൽഹി മദ്യനയക്കേസിന്‍റെ ഭാഗമായി മാർച്ച് 28ന് അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയപ്പോഴുളള നടപടികളുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്‌റ്റ് ചെയ്‌തിരുന്നു.