ശ്രീനഗർ: 300 അടി താഴ്‌ചയിലേക്ക് സൈനിക വാഹനം മറിഞ്ഞ് അഞ്ച് സൈനികർ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ലാൻസ് ഹവിൽദാർ അനൂപ്, നായിക് ഘഗ്ഡെ സമദാൻ, സിപോയ് നികുറെ ദിഗംബർ, സുബേദാർ ദയാനന്ദ് തിരക്കണ്ണവർ, ശിപായി മഹേഷ് മാരിഗൊണ്ട് എന്നിവരാണ് മരിച്ചത്. ഇന്നലെ (ഡിസംബർ 24) വൈകീട്ടാണ് അപകടമുണ്ടായത്. ആറ് വാഹനങ്ങളുടെ കൂടെയുണ്ടായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
#GeneralUpendraDwivedi #COAS and All Ranks of #IndianArmy express profound grief on the loss of Subedar Dayanand Tirakannavar, Lance Havildar Anoop, Naik Ghadge Shubham Samadhan, Sepoy Nikure Digamber and Sep Mahesh Marigond in a tragic and unfortunate road accident, while on… https://t.co/feYgW2Lf5B pic.twitter.com/Ij1umNAPHW
— ADG PI - INDIAN ARMY (@adgpi) December 25, 2024
ബനോയിയിലേക്ക് പോകുകയായിരുന്ന സൈനിക ട്രക്ക് റോഡിൽ നിന്ന് തെന്നി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. പൂഞ്ച് സെക്‌ടറിലെ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ മരിച്ച സൈനികരുടെ മരണത്തിൽ ഇന്ത്യൻ ആർമി സമൂഹമാധ്യമമായ എക്‌സിലൂടെ അനുശോചനം രേഖപ്പെടുത്തി.
जम्मू-कश्मीर के पुंछ में आर्मी वैन के एक्सीडेंट होने से कई जवानों के शहादत की ख़बर बेहद दुखद है।
— Rahul Gandhi (@RahulGandhi) December 24, 2024
शहीदों को भावपूर्ण श्रद्धांजलि अर्पित करता हूं और घायल जवानों के जल्द से जल्द स्वस्थ होने की आशा करता हूं।
शोक-संतप्त परिजनों के प्रति मेरी गहरी संवेदनाएं।
അപകടത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. റോഡിലെ വളവിൽ വച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
Deeply anguished by the terrible news of the martyrdom of five of our brave Indian Army soldiers in a vehicle tragedy in Poonch district of Jammu and Kashmir.
— Mallikarjun Kharge (@kharge) December 24, 2024
Our heartfelt condolences to the families of our bravehearts. We salute their sacrifice and selfless service to the…
വാഹനാപകടത്തിൽ അഞ്ച് സൈനികർ മരിച്ചതിൽ അഗാധമായ ദുഃഖമുണ്ടെന്നും അനുശോചനം രേഖപ്പെടുത്തുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
Also Read: മൂന്നുവയസുകാരി 700 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണിട്ട് 24 മണിക്കൂര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു