കേരളം

kerala

ETV Bharat / bharat

'എഐഎംഐഎമ്മിന്‍റെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യം': ഹർജി തള്ളി ഡൽഹി ഹൈക്കോടതി - POLITICAL PARTY DEREGISTRATION CASE

ഹർജിയിലെ പ്രധാന വാദം മതേതരത്വത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും തത്വങ്ങളിൽ എഐഎംഐഎം വിശ്വസിക്കുന്നില്ലെന്ന്..

DELHI HIGH COURT  AIMIM POLITICAL PARTY  POLITICAL PARTY DEREGISTRATION CASE  എഐഎംഐഎമ്മിന്‍റെ അംഗീകാരം റദ്ദാക്കണം
Delhi High Court (ETV Bharat)

By ETV Bharat Kerala Team

Published : Jan 24, 2025, 6:22 PM IST

ന്യൂഡൽഹി: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീന്‍റെ (എഐഎംഐഎം) രാഷ്‌ട്രീയ പാർട്ടി അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ചിന്‍റെ ഹർജിയിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് ചീഫ് ജസ്‌റ്റിസ് ഡികെ ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

2024 നവംബർ 21ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഈ ഹർജി തള്ളിക്കളഞ്ഞിരുന്നു. ജസ്‌റ്റിസ് പ്രതീക് ജലൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് അന്ന് ഹർജി തള്ളിയത്. തെലങ്കാന ശിവസേന നേതാവ് ടിഎൻ മുരാരിയാണ് എഐഎംഐഎമ്മിനെതിരെ ഹർജി സമർപ്പിച്ചത്. തെലങ്കാനയിൽ എഐഎംഐഎമ്മിന് സംസ്ഥാനതല കക്ഷി അംഗീകാരം നൽകി 2014ൽ ഇസിഐ പുറപ്പെടുവിച്ച സർക്കുലറിനെ സിംഗിൾ ജഡ്‌ജിയുടെ മുമ്പാകെ ടിഎൻ മുരാരി ചോദ്യം ചെയ്‌തിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്താണ് ഹർജിയിൽ ഉള്ളത്?:മതേതരത്വത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും തത്വങ്ങളിൽ എഐഎംഐഎം വിശ്വസിക്കുന്നില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. എഐഎംഐഎം മതേതരത്വത്തിന് എതിരാണെന്നും അതിനാൽ ഒരു രാഷ്‌ട്രീയ പാർട്ടി എന്ന നിലയിലുള്ള അതിന്‍റെ അംഗീകാരം റദ്ദാക്കണമെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്.

ഏതെങ്കിലും പാർട്ടി രജിസ്‌റ്റർ ചെയ്യുമ്പോൾ, രാജ്യത്തിന്‍റെ ഭരണഘടനാ മൂല്യങ്ങൾ പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്‍റെ ഭാരവാഹികളിൽ നിന്ന് സത്യവാങ്മൂലം വാങ്ങാറുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഒരു പ്രത്യേക മതത്തിന്‍റെ ഉന്നമനത്തിനായി എഐഎംഐഎം പ്രവർത്തിക്കുന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്.

Also Read:'ക്രിമിനൽ കേസ് പ്രതികൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിലക്കണം'; സുപ്രീം കോടതി

ABOUT THE AUTHOR

...view details