കേരളം

kerala

ETV Bharat / bharat

മദ്യനയക്കേസ്: ഇഡി സമൻസുകള്‍ക്കെതിരെ കെജ്‌രിവാളിന്‍റെ ഹര്‍ജി പരിഗണിക്കുക സെപ്റ്റംബറില്‍ - KEJRIWALS PLEA AGAINST ED SUMMONS

അരവിന്ദ് കെജരിവാളിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ ഒമ്പതിന്.

By PTI

Published : Jul 11, 2024, 1:39 PM IST

മദ്യനയക്കേസ്  plea against ED summons  Delhi High Court  അരവിന്ദ് കെജ്‌രിവാള്‍
അരവിന്ദ് കെജരിവാള്‍ (ETV)

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ് തനിക്ക് നല്‍കിയ സമൻസുകള്‍ ചോദ്യം ചെയ്‌ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി സെപ്റ്റംബര്‍ ഒന്‍പതിന് പരിഗണിക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സുകള്‍ അയച്ചത്. എന്നാല്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇഡി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

ഇഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കെജ്‌രിവാളിന് ജസ്റ്റിസ് പ്രതിഭ എം സിങ് അധ്യക്ഷയായ ബെഞ്ച് നാലാഴ്‌ചത്തെ സമയം അനുവദിച്ചു. എന്നാല്‍, കൂടുതല്‍ സമയം വേണമന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

സാഹചര്യങ്ങളില്‍ ചില മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ശരിയായ നിയമ സഹായം കിട്ടിയിട്ടില്ലെന്നുമായിരുന്നു കെജ്‌രിവാളിന്‍റെ അഭിഭാഷകന്‍റെ വാദം. മാര്‍ച്ച് 21ന് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തതോടെ സമന്‍സുകള്‍ ചോദ്യം ചെയ്‌തുള്ള ഹര്‍ജിക്ക് യാതൊരു ഫലവും ഇല്ലാതായെന്നാണ് ഇഡിയുെട വാദം.

ഏപ്രിൽ 22ന് കെജ്‌രിവാളിന് പുനഃപരിശോധനാ ഹർജി നൽകാൻ കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. മെയ് മാസത്തിലെ അടുത്ത വാദം കേൾക്കൽ തീയതിയിൽ, തന്‍റെ നിലപാട് രേഖപ്പെടുത്താൻ കോടതി അദ്ദേഹത്തിന് നാലാഴ്‌ചത്തെ സമയം അനുവദിച്ചു. മാർച്ച് 21 ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നൽകിയ ഒമ്പതാം സമൻസ് പരിഗണിച്ചാണ് എഎപി ദേശീയ കൺവീനർ ഹൈക്കോടതിയെ സമീപിച്ചത്.

പരിപാലനക്ഷമത സംബന്ധിച്ച് ഇഡിയോട് മറുപടി നൽകാൻ ഹൈക്കോടതി ബെഞ്ച് മാർച്ച് 20ന് ആവശ്യപ്പെട്ടിരുന്നു. ഹർജിയുടെ അടുത്ത ദിവസം, അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള കെജ്‌രിവാളിന്‍റെ അപേക്ഷയില്‍ മറുപടി നല്‍കാൻ ഇഡി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ അറസ്റ്റ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 20 ന് വിചാരണ കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചെങ്കിലും ഇഡി ഉയർത്തിയ വെല്ലുവിളിയെ തുടർന്ന് ജൂൺ 25 ന് ഹൈക്കോടതി ജാമ്യ ഉത്തരവ് സ്റ്റേ ചെയ്‌തു. ജൂൺ 26 ന്, മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രിയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് പ്രതികൾ ഇപ്പോൾ റദ്ദാക്കിയ എക്സൈസ് നയം രൂപീകരിച്ചതിന് കെജ്‌രിവാളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇത് തങ്ങൾക്ക് അനാവശ്യ നേട്ടമുണ്ടാക്കുകയും ആം ആദ്‌മി പാർട്ടിക്ക് (എഎപി) തിരിച്ചടി നൽകുകയും ചെയ്‌തുവെന്ന് ഇഡി ആരോപിച്ചു. അറസ്റ്റ്, ചോദ്യം ചെയ്യൽ, ജാമ്യം അനുവദിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ (പിഎംഎൽഎ) ചില വ്യവസ്ഥകളുടെ ഭരണഘടന സാധുതയെയും കെജ്‌രിവാൾ തന്‍റെ ഹർജിയിൽ ചോദ്യം ചെയ്‌തിട്ടുണ്ട്.

ഒരു രാഷ്ട്രീയ പാർട്ടി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമോ എന്നതുൾപ്പെടെ നിരവധി വിഷയങ്ങൾ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രത്തിലെ ഭരണകക്ഷിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് പ്രക്രിയയെ വളച്ചൊടിക്കാൻ' പൊതു തെരഞ്ഞെടുപ്പിന് നിലവാരമില്ലാത്ത കളിസ്ഥലം സൃഷ്‌ടിക്കാൻ പിഎംഎൽഎയ്ക്ക് കീഴിലുള്ള സ്വേച്ഛാപരമായ നടപടിക്രമം ഉപയോഗിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ഹര്‍ജിക്കാരൻ ഭരണകക്ഷിയുടെ വിമർശകനും പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന്‍റെ പങ്കാളിയുമാണെന്ന് പ്രസ്‌താവിച്ചു, കേന്ദ്ര ഗവൺമെന്‍റിന്‍റെ നിയന്ത്രണത്തിലുള്ള ഇഡി ആയുധമാക്കപ്പെട്ടിരിക്കുന്നു എന്നും ഹർജിയിൽ ആരോപണമുയര്‍ത്തിയിട്ടുണ്ട്.

Also Read:'വിചാരണ കോടതി വെറുതെ വിട്ടിട്ടും മോദി സർക്കാർ വേട്ടയാടുന്നു'; കെജ്‌രിവാളിനെ വീണ്ടും അറസ്റ്റ് ചെയ്‌തതിൽ എഎപി പ്രതിഷേധം

ABOUT THE AUTHOR

...view details