ന്യൂഡല്‍ഹി:രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്നറിയാന്‍ വെറും മണിക്കൂറുകള്‍ മാത്രം. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന് രാവിലെ 8 മണിയോടെ ആരംഭിക്കും. 11 മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.
19 കൗണ്ടിങ് സെന്‍ററുകളിലായാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുക. ത്രിതല സുരക്ഷയുള്ള 70 സ്‌ട്രോങ് റൂമുകളിലായാണ് ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ബുധനാഴ്‌ചയാണ് ഡൽഹിയിലെ എഴുപതംഗ നിയമസഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നത്
മൂന്നാംവട്ടവും അധികാരത്തിൽ തുടരാന ആത്മവിശ്വാസത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ആം ആദ്‌മി പാര്‍ട്ടി. അതേസമയം 2013 ൽ കൈവിട്ട ഭരണം എന്ത് വില കൊടുത്തും തിരികെപ്പിടിക്കണമെന്ന വാശിയിലാണ് കോൺഗ്രസ്. 1993 ന് ശേഷം വീണ്ടു ഭരണം പിടിക്കാന്‍ ബിജെപിയും ശക്‌തമായ കരുനീക്കങ്ങൾ നടത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് പിന്നാലെയുണ്ടായ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കണ്ണുുനട്ട് ശുഭ പ്രതീക്ഷയിലാണ് ബിജെപി.
കനത്ത സുരക്ഷ: വോട്ടെണ്ണലിനോടനുബന്ധിച്ച് മുമ്പ് വോട്ടെണ്ണൽ കേന്ദ്രത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി പൊലീസ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ പൂർണ്ണമായും വളഞ്ഞ് നാല് പാളികളായുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഡൽഹി പൊലീസിന്‍റെ മുഴുവൻ സംഘവും വോട്ടെണ്ണൽ കേന്ദ്രത്തിൽ ജാഗ്രതയിലായിരിക്കുമെന്ന് ഡൽഹി പൊലീസിന്‍റെ സതേൺ റേഞ്ച് ജോയിന്‍റ് കമ്മീഷണർ സഞ്ജയ് കുമാർ ജെയിൻ പറഞ്ഞു. ഇതിനുപുറമെ, സൗത്ത് ഈസ്‌റ്റ്, സൗത്ത് ജില്ലകളിൽ സിഎപിഎഫിന്‍റെ 6 കമ്പനികളെയും നൂറുകണക്കിന് പൊലീസുകാരെയും വിന്യസിക്കും. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഒരു ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനോടൊപ്പം മൂന്ന് എസിപിമാരും ഒരു ഇൻസ്‌പെക്‌ടറും ഉണ്ടാകും.
ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരു തരത്തിലുള്ള അസ്വസ്ഥതകൾക്കും സാധ്യതയില്ല. സ്ഥാനാർഥികൾക്കും അവരുടെ അനുയായികൾക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
Also Read:28 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള 52 ദിവസത്തെ ഭരണ ചരിത്രം- ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായസര്‍വേകള്‍ പ്രവചിക്കുമ്പോള്‍.....