കേരളം

kerala

ETV Bharat / bharat

ഭരണഘടനയിന്മേലുള്ള ചർച്ചയ്ക്ക് ഇന്ന് തുടക്കമാകും; ലോക്‌സഭയില്‍ പ്രിയങ്ക ഗാന്ധിയുടെ കന്നി പ്രസംഗത്തിന് സാധ്യത - DEBATE ON CONSTITUTION IN LOK SABHA

ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് 75 വർഷം പിന്നിടുന്നതിലാണ് ഇന്ന് ചർച്ച നടക്കുക.

LOK SABHA  PRIYANKA GANDHI  PARLIAMENT WINTER SESSION  BJP
PRIYANKA GANDHI MP (ETV Bharat)

By ETV Bharat Kerala Team

Published : Dec 13, 2024, 11:51 AM IST

ന്യൂഡൽഹി: ഭരണഘടനയിന്മേലുള്ള രണ്ട് ദിവസത്തെ ചർച്ചയ്ക്ക് ലോക്‌സഭ ഇന്ന് (ഡിസംബർ 12) ചേരും. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് 75 വർഷം പിന്നിടുന്നതിലാണ് ഇന്ന് ചർച്ച നടക്കുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യസഭയിലും സമാനമായ ചർച്ച നടക്കുന്നതായിരിക്കും. ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള തർക്കങ്ങളെത്തുടർന്ന് പാർലമെൻ്റ് നടപടികൾ നിർത്തിവച്ചിരുന്നു. ഉപതെരഞ്ഞടുപ്പിൽ വിജയിച്ച വയനാട് എംപി പ്രിയങ്കാ ഗാന്ധി ലോക്‌സഭയിൽ തൻ്റെ കന്നി പ്രസംഗം നടത്തിയേക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചർച്ച ആരംഭിച്ചേക്കും. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ചർച്ച ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കുമെന്നാണ് കരുതുന്നത്. ബിജെപിയുടെ പന്ത്രണ്ടോളം നേതാക്കൾ ഇന്ന് ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. നാളെ (ഡിസംബർ 14) വൈകിട്ട് ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകും.

എച്ച്‌ഡി കുമാരസ്വാമി, ശ്രീകാന്ത് ഷിൻഡെ, ശാംഭവി ചൗധരി, രാജ്‌കുമാർ സാംഗ്വാൻ, ജിതൻ റാം മാഞ്ചി, അനുപ്രിയ പട്ടേൽ, രാജീവ് രഞ്ജൻ സിങ് എന്നിവരുൾപ്പെടെ ബിജെപിയിലെ മറ്റ് നേതാക്കളും അംഗങ്ങളും ചർച്ചയിൽ സംസാരിക്കും. ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കൾ അടിയന്തരാവസ്ഥയെ പരാമർശിക്കാനും പ്രതിപക്ഷം പ്രചരിപ്പിക്കുന്ന വ്യാജ വിവരണങ്ങളെക്കുറിച്ച് സംസാരിക്കാനുമാണ് സാധ്യതയെന്നാണ് സൂചന.

ഡിഎംകെ നേതാക്കളായ ടിആർ ബാലു, എ രാജ, തൃണമൂൽ കോൺഗ്രസ് എംപിമാരായ കല്യാൺ ബാനർജി, മഹുവ മൊയ്ത്ര എന്നിവർ ചർച്ചയിൽ പങ്കെടുത്തേക്കും. ഡിസംബർ 16ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ ചർച്ച ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Also Read:ദുരന്ത നിവാരണ നിയമ ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

ABOUT THE AUTHOR

...view details