ചെന്നൈ : 78 കാരിയെ കൊന്ന് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളിയ ദമ്പതിമാര്‍ പിടിയില്‍. തമിഴ്‌നാട്ടിലെ ചെന്നൈ എംജിആര്‍ നഗര്‍ മയിലൈ ശിവമൂര്‍ത്തി തെരുവിലാണ് സംഭവം. വിജയ എന്ന 78കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാര്‍തിപന്‍-സംഗീത ദമ്പതികളാണ് അറസ്റ്റിലായി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ -ഈ മാസം പതിനേഴിന് വിജയയുടെ മകള്‍ ലോഗനായകി ജോലി കഴിഞ്ഞെത്തുമ്പോള്‍ വീട്ടില്‍ അമ്മ ഉണ്ടായിരുന്നില്ല. പലയിടത്തും തെരഞ്ഞെങ്കിലും അമ്മയെ കണ്ടെത്താനായില്ല. അവര്‍ അടുത്തൊരു ഹോട്ടലില്‍ ജോലിക്ക് പോയതായി വീട്ടുടമ പറഞ്ഞു.
തുടര്‍ന്ന് ഈ മാസം 19ന് മകള്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍ നിന്ന് പോകുമ്പോള്‍ അവര്‍ ഒരു വെളുത്ത പൂക്കളുള്ള സാരിയാണ് ധരിച്ചിരുന്നതെന്നും മകള്‍ പൊലീസിനെ അറിയിച്ചു. ഒരു പവന്‍ തൂക്കമുള്ള ഒരു കമ്മല്‍ ധരിച്ചിരുന്നുവെന്നും അവരുടെ പക്കല്‍ കുറച്ച് പണം ഉണ്ടായിരുന്നതായും മകള്‍ വ്യക്തമാക്കി.
ഇതിനിടെ ഈ മാസം 23ന് ഇവരുടെ അയല്‍വാസിയായ പാര്‍തിപനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. എന്നാല്‍ താന്‍ അവിടെയില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംശയം തോന്നി പൊലീസ് ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വിരുദുനഗറില്‍ നിന്ന് പിടികൂടുകയായിരുന്നു.