ന്യൂഡല്‍ഹി: കേരളത്തോട് ഉദാരസമീപനം കൈക്കൊള്ളണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒറ്റത്തവണയായി സഹായം നല്‍കാനും കോടതി ഉത്തരവിട്ടു(Supreme Court).
സാമ്പത്തിക വിഷയങ്ങളില്‍ കോടതിക്ക് വലിയ വൈദഗ്ധ്യമില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്തും കെ വി വിശ്വനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഈ മാസം 31ന് മുമ്പ് സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിന്‍റെ സ്ഥിതി ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു(Kerala).
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കട്ടരാമനും കേന്ദ്രത്തിന് വേണ്ടി ഹാജരായി. 13,608 കോടി രൂപ വായ്പയായി നല്‍കാമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനം അംഗീകരിച്ചതായി കപില്‍ സിബല്‍ വ്യക്തമാക്കി. അതേസമയം ഇതിന് പുറമെ 19000 കോടി രൂപ കോടി വേണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി(Financial crisis).
കേരളത്തിന് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. കേരളത്തിന്‍റേത് പ്രത്യേക കാര്യമല്ലെന്നും അഡീഷണവല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യവും കേന്ദ്രം നിരസിച്ചിട്ടുണ്ട്.
ഇടക്കാല പരിഹാരത്തിന് കേന്ദ്രവും സംസ്ഥാനവും ശ്രമിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇപ്പോഴത്തേക്ക് കേരളത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരുതവണത്തേക്ക് കേരളത്തിന് പ്രത്യേക പരിഗണന നല്‍കാമെന്ന് പറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായും വ്യക്തമാക്കി. മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം അവരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യവുമായി സമീപിച്ചിട്ടുണ്ട്. അവവരുടെ ബജറ്റിന്‍റെ നൂറ് ശതമാനത്തിലും കൂടുതല്‍ വരുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഈ അന്തരം വലുതാണ്. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന കേന്ദ്രം തള്ളിയതാണ്. കേരളത്തോട് മാത്രമല്ല ഇത്തരമൊരു നിലപാടെന്നും എഎസ്ജി കൂട്ടിച്ചേര്‍ത്തു.