കേരളം

kerala

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്: നാലാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ് - CONG 4TH LIST HARYANA POLLS

By ETV Bharat Kerala Team

Published : Sep 12, 2024, 10:44 AM IST

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനായുള്ള നാലാമത്തെ സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. അഞ്ചംഗ സ്ഥാനാർഥി പട്ടികയാണ് പുറത്തിറക്കിയത്. ഒക്‌ടോബർ 5നാണ് ഹരിയാനയിൽ നിയസഭ തെരഞ്ഞെടുപ്പ് നടക്കുക.

HARYANA ASSEMBLY POLLS  CONGRESS IN HARYANA  ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക
Congress Flags (ETV Bharat)

ന്യൂഡൽഹി:ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാലാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. അഞ്ച് സ്ഥാനാര്‍ഥികളുടെ പേരുകള്‍ അടങ്ങിയ പട്ടികയാണ് പുറത്ത് വിട്ടത്. ഇതോടെ ആകെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 86 ആയി.

അംബാല കാന്‍റിൽ നിന്ന് പരിമൾ പാരി, പാനിപ്പത്ത് റൂറലിൽ നിന്ന് സച്ചിൻ കുണ്ടു, നർവാനയിൽ നിന്ന് സത്ബീർ ദുബ്ലെയ്ൻ (എസ്‌സി), റാനിയയിൽ നിന്ന് സർവ മിത്ര കാംബോജ്, ടിഗാവിൽ നിന്ന് രോഹിത് നഗർ എന്നിവരാണ് പട്ടികയിലുള്ളത്. പാർട്ടി എംപി രൺദീപ് സുർജേവാലയുടെ മകൻ ആദിത്യ സുർജേവാലയെ കൈതാലിൽ നിന്ന് മത്സരിപ്പിച്ച് കൊണ്ട് 40 സ്ഥാനാർഥികളുടെ മൂന്നാം പട്ടിക പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് നാലാമത്തെ പട്ടിക പുറത്ത് വന്നത്.

അതേസമയം നാല് സീറ്റുകളിലേക്ക് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇത് ഈ സീറ്റുകളിൽ അവസാന നിമിഷം സഖ്യമുണ്ടാക്കാനുള്ള സാധ്യതയെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഹരിയാന തെരഞ്ഞെടുപ്പിനായി ആം ആദ്‌മി പാർട്ടിയുമായി (എഎപി) സീറ്റ് പങ്കിടൽ ചർച്ചകളിൽ കോൺഗ്രസ് ഏർപ്പെട്ടിരുന്നു. ഇരുവശത്ത് നിന്നും ശക്തമായ ഇടപെടലുകൾ നടന്നെങ്കിലും ചർച്ചകൾ ഫലം കണ്ടിരുന്നില്ല. മാത്രമല്ല എഎപി ഒന്നിലധികം പട്ടികകൾ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള പാർട്ടിയുമായുള്ള സഖ്യത്തിൽ ചില കോൺഗ്രസ് നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു.

ഇന്നാണ് (സെപ്‌റ്റംബർ 12) നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. ഗർഹി സാംപ്ല - കിലോയിയിൽ നിന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഹോഡലിൽ നിന്ന് സംസ്ഥാന ഘടകം തലവൻ ഉദയ് ഭാൻ, ജുലാനയിൽ നിന്ന് ഗുസ്‌തി താരം വിനേഷ് ഫോഗട്ട് എന്നിവരെ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പിനുള്ള 32 സ്ഥാനാർഥികളെ കോൺഗ്രസ് കഴിഞ്ഞ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു.

പാർട്ടി ആദ്യം 31 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ശേഷം ഇസ്രാന (പട്ടികജാതികൾക്ക് സംവരണം ചെയ്‌ത സീറ്റ്) മണ്ഡലത്തിൽ നിന്നുള്ള ബൽബീർ സിങിന്‍റെ സ്ഥാനാർഥിത്വത്തിന് സിഇസി (ചീഫ് ഇലക്ഷൻ കമ്മിഷണർ) അംഗീകാരം നൽകിയതായി പ്രസ്‌താവനയിൽ പറഞ്ഞു.

ഞായറാഴ്‌ച (സെപ്‌റ്റംബർ 8) ഒമ്പത് സ്ഥാനാർഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്. മാത്രമല്ല 28 എംഎൽഎമാരെയും പുനർനാമകരണം ചെയ്‌തിരുന്നു. ഭൂപീന്ദർ സിങ് ഹൂഡ, ഉദയ് ഭാൻ, വിനേഷ് ഫോഗട്ട് എന്നിവരെ കൂടാതെ, മുഖ്യമന്ത്രി നയാബ് സിങ് സൈനിയെ നേരിടാൻ കോൺഗ്രസ് ലഡ്‌വയിൽ നിന്ന് മേവാ സിങ്ങിനെയും രംഗത്തിറക്കിയിട്ടുണ്ട്. ഒക്‌ടോബർ 5നാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബർ 8നാണ് വോട്ടെണ്ണൽ.

Also Read:വിനേഷ് ഫോഗട്ടിനെ നേരിടാന്‍ ക്യാപ്റ്റൻ യോഗേഷ് ബൈരാഗി; ജുലാനയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി

ABOUT THE AUTHOR

...view details