ഗുവാഹത്തി (അസം): ഭാരത് ജോഡോ ന്യായ് യാത്ര, ഭാരതീയ ജനത പാർട്ടിക്കെതിരെ ശക്തമായ എതിർപ്പുള്ളവാക്കുന്നതായി കോൺഗ്രസ് എംപി ഗൗരവ് ഗഗോയ് (Congress MP Gaurav Gogoi Lauds Bharat Jodo Nyay Yatra). രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര, ഭാരതീയ ജനത പാർട്ടിക്കെതിരെ ശക്തമായ എതിർപ്പുണ്ടാക്കുന്നെന്ന ആത്മവിശ്വാസം നൽകിയെന്ന് ഗൗരവ് ഗഗോയ് പറഞ്ഞു.
'ഭാരത് ജോഡോ ന്യായ് യാത്രയിൽ ബിജെപിക്ക് ശക്തമായ എതിർപ്പുണ്ടെന്ന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. പ്രതിപക്ഷത്തിന്‍റെ റോളിൽ ആരെങ്കിലുമുണ്ടെങ്കിൽ അത് രാഹുൽ ഗാന്ധിയാണ്. ഐടിയേയും സിബിഐയേയും ഉപയോഗിച്ച് പ്രതിപക്ഷത്തെ ബിജെപി ലക്ഷ്യമിടുന്ന രീതിയായതിനാല്‍ പ്രതിപക്ഷ നേതാക്കൾക്ക് അവരുടെ ജോലി ചെയ്യാൻ കഴിയുന്നില്ല' -ഗഗോയ് പറഞ്ഞു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുത്ത ഭാരത് ജോഡോ ന്യായ് യാത്ര ഇന്നലെ രാഹുൽ ഗാന്ധി ആഗ്രയിൽ നിന്ന് പുനരാരംഭിച്ചു. ഈ വർഷം ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) ബ്ലോക്ക് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ, കുറഞ്ഞ താങ്ങുവില സംബന്ധിച്ച് നിയമനിർമാണം നടത്താൻ ഒരു മിനിറ്റിൽ കൂടുതൽ സമയമെടുക്കില്ലെന്ന് രാഹുൽ ഗാന്ധി കർഷകർക്ക് ഉറപ്പ് നൽകി.
യുവാക്കളുടെ തൊഴിലില്ലായ്‌മ, കർഷക പ്രതിഷേധം, രാജ്യത്തെ വിലക്കയറ്റം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ബിജെപിയുടെ ദശാബ്‌ദക്കാലത്തെ ഭരണത്തെ ചോദ്യം ചെയ്‌തിരുന്നു. '10 വർഷമായി ബിജെപി അധികാരത്തിലാണ്. ജി 20 ഉച്ചകോടി പോലുള്ള നിരവധി വലിയ പരിപാടികൾ നടന്നു, അത്തരം സംഭവങ്ങൾ കാരണം രാജ്യത്തിന്‍റെ ബഹുമാനം വർധിക്കുന്നുവെന്ന് എല്ലാവരും പറഞ്ഞു. ഞങ്ങൾ പോലും സമ്മതിക്കുന്നു, പക്ഷേ യുവാക്കൾക്ക് ജോലിയില്ല, കർഷകർ ഇപ്പോഴും റോഡിൽ ഇരിക്കുകയാണ്, വിലക്കയറ്റം രാജ്യത്തെ ജനങ്ങൾക്ക് ഭാരമാണ്,' -പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.