ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ വയനാട്ടിലെ ഉരുൾപൊട്ടൽ വിഷയം ശൂന്യവേളയിൽ ചർച്ച ചെയ്യാൻ രാജ്യസഭയിൽ നോട്ടിസ് നൽകി സിപിഐ(എം) രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. കേരളത്തിലെ വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കേന്ദ്രസർക്കാരിൻ്റെ പ്രത്യേക ധനസഹായവും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് നിയുക്ത എംപി പ്രിയങ്കാ ഗാന്ധിയും ഇന്ന് വിഷയം പാർലമെന്‍റിൽ അവതരിപ്പിക്കും.
വഖഫ് ആക്‌ട് ഭേദഗതി ബിൽ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ശീതകാല സമ്മേളനത്തിൽ ചർച്ചയാകും. സമ്മേളനം ഡിസംബർ 20-ന് സമാപിക്കും. 'ഭരണഘടനാ ദിനം' പ്രമാണിച്ച് നവംബർ 26-ന് ലോക്‌സഭയുടെയും രാജ്യസഭയുടെയും സിറ്റിങ് ഉണ്ടാകില്ല.
ഭാരതീയ വായുയാൻ വിധേയക്, ഡിസാസ്‌റ്റർ മാനേജ്‌മെൻ്റ് (ഭേദഗതി) ബിൽ, പ്രാതിനിധ്യത്തിൻ്റെ പുനക്രമീകരണം, ഗോവ സംസ്ഥാനത്തിലെ അസംബ്ലി മണ്ഡലങ്ങളിലെ പട്ടികവർഗക്കാരുടെ ബില്ലുകൾ, ലാഡിംഗ് ബില്ലുകൾ, കടൽ വഴിയുള്ള ചരക്ക് കൊണ്ടുപോകുന്ന ബിൽ, റെയിൽവേ (ഭേദഗതി) ബിൽ, ബാങ്കിംഗ് നിയമങ്ങൾ (ഭേദഗതി) ബിൽ, എണ്ണപ്പാടങ്ങൾ (നിയന്ത്രണവും വികസനവും) ഭേദഗതി ബിൽ. ബോയിലേഴ്‌സ് ബിൽ, രാഷ്ട്രീയ സഹകാരി വിശ്വവിദ്യാലയ ബിൽ, പഞ്ചാബ് കോടതികളുടെ (ഭേദഗതി) ബിൽ, മർച്ചൻ്റ് ഷിപ്പിംഗ് ബിൽ, തീരദേശ ഷിപ്പിംഗ് ബിൽ, ഇന്ത്യൻ തുറമുഖ ബിൽ എന്നിവയും ചർച്ച ചെയ്യാനുള്ള ബില്ലുകളുടെ പട്ടികയിൽ ഉണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും കാര്യമായ പിന്തുണ പ്രതീക്ഷിക്കുന്നതായി ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ അടിയന്തര ധനസഹായമായി ആവശ്യപ്പെട്ട 291 കോടിയിൽ നിന്നും നേരത്തെ അനുവദിച്ച 145.6 കോടി രൂപക്ക് പുറമെ, പ്രത്യേക സഹായങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയെ തുടർന്നുണ്ടായ ഉരുള്‍പൊട്ടൽ സംസ്ഥാനത്ത് വലിയ നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. യനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ഞിരിമറ്റം, മുണ്ടക്കൈ, ചൂരൽമല, വെള്ളരിമല വില്ലേജുകളിലാണ് ഉരുൾപൊട്ടലുണ്ടായത്.
Also Read:മണിപ്പൂര്‍ മുതല്‍ അദാനി കേസ് വരെ ഉന്നയിക്കാന്‍ ഇന്ത്യ സഖ്യം; പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും