ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാര സൂചികയില്‍ നേരിയ പുരോഗതി. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 334 ല്‍ നിന്ന് 278 ആയി ഉയര്‍ന്നു. എങ്കിലും ഡൽഹി - എൻസിആർ മേഖലയിൽ വായു ഗുണനിലവാരം പ്രധാന ആശങ്കയായി തുടരുകയാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ രാത്രിയിലും പ്രഭാതത്തിലും പുകമഞ്ഞും മൂടൽമഞ്ഞും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡല്‍ഹിയില്‍ താരതമ്യേന തെളിഞ്ഞ ആകാശവും മെച്ചപ്പെട്ട കാറ്റുമാണ് അനുഭവപ്പെടുന്നത്. കാലവസ്ഥയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ഗ്രാപ്പ് IV (Severe+)ല്‍ നിന്ന് ഗ്രാപ്പ് III (Severe) ലേക്ക് ലഘൂകരിച്ചിട്ടിട്ടുണ്ട്. അതേസമയം ക്ലാസ്സുകള്‍ ഓണ്‍ലൈനായി തുടരും.
നോയിഡയിൽ തിങ്കളാഴ്‌ചയും ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. വായു നിലവാരം തീരെ മോശമായതിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
ഗാസിയാബാദിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകൾ അടച്ചിടുമെന്ന് അധകൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, പരീക്ഷകളും ഇന്‍റർവ്യൂകളും മുന്‍നിശ്ചയിച്ച പോലെ നടക്കുന്നുണ്ട്.
അവശ്യമല്ലാത്ത ട്രക്കുകൾ നിരോധിക്കുകയും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്യുന്ന ഗ്രാപ്പ് IV നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിസ്ഥിതി മന്ത്രി കഴിഞ്ഞ ദിവസം സിംഗു അതിർത്തിയിലെ ചെക്ക്‌പോസ്‌റ്റുകളിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.
Also Read: ശ്വാസം മുട്ടി, കാഴ്‌ച മങ്ങി ഡല്‍ഹി; രാജ്യതലസ്ഥാനത്തെ വിഴുങ്ങി പുകമഞ്ഞ്