ന്യൂഡൽഹി : രാജ്യത്തിന്‍റെ ഇടത്തരം, ദീർഘകാല സാമ്പത്തിക സാധ്യതകൾ നശിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. കോടിക്കണക്കിന് തൊഴിലാളികളുടെ വേതനം മുരടിച്ചു കിടക്കുകയാണെന്ന യാഥാർഥ്യം എത്രകാലം അവഗണിക്കപ്പെടുമെന്നും അദ്ദേഹം ചോദിച്ചു.
ഇന്നലെ വൈകുന്നേരം പുറത്തുവിട്ട ജിഡിപി വളർച്ചാ കണക്കുകൾ പ്രകാരം 2024 ജൂലൈ - സെപ്റ്റംബർ കാലയളവിലെ വളര്‍ച്ച പ്രതീക്ഷിച്ചതിലും വളരെ മോശമാണ്. ഇന്ത്യ 5.4% വളർച്ച രേഖപ്പെടുത്തുകയും എന്നാല്‍ ഉപഭോഗം 6% വർധിക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഈ മാന്ദ്യത്തില്‍ 'നോൺ-ബയോളജിക്കൽ പ്രധാനമന്ത്രി'യും അദ്ദേഹത്തിന്‍റെ ചിയർ ലീഡർമാരും മനഃപൂർവം കണ്ണടയ്ക്കുകയാണ്. തൊഴിലാളികളുടെ വേതനം മുരടിച്ചതാണ് ഈ മാന്ദ്യത്തിന് കാരണമെന്ന് മുംബൈ ആസ്ഥാനമായുള്ള സാമ്പത്തിക വിവര സേവന കമ്പനി, ഇന്ത്യ റേറ്റിങ്‌സ് ആൻഡ് റിസർച്ച് പുറത്തിറക്കിയ 'ലേബർ ഡൈനാമിക്‌സ് ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്' എന്ന പുതിയ റിപ്പോർട്ടില്‍ പറയുന്നതായും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഹരിയാന, അസം, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ തൊഴിലാളികളുടെ വേതനം ഇതേ കാലയളവിൽ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.