കേരളം

kerala

'കോണ്‍ഗ്രസ് പ്രകടന പത്രിക വെറും രേഖകളല്ല, തങ്ങളുടെ ഉറപ്പ് ഐശ്വര്യം കൊണ്ടുവരും'; സിഇസി യോഗത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി

By ETV Bharat Kerala Team

Published : Mar 19, 2024, 10:26 PM IST

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ചും പ്രകടന പത്രികയെക്കുറിച്ചും ചര്‍ച്ച ചെയ്‌ത് കോണ്‍ഗ്രസ്. 82 സ്ഥാനാർഥികളെ പ്രഖ്യാപിച്ച പാര്‍ട്ടി 70 പേരെക്കുറിച്ച് ചര്‍ച്ച നടത്തി. കോണ്‍ഗ്രസിന്‍റെ വാഗ്‌ദാനങ്ങള്‍ ഐശ്വര്യം കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി.

Congress CEC Meet  LS Poll Manifesto  Congress LS Poll Manifesto  Rahul Gandhi Congress
Congress Manifesto Is Not Just A Document Said Rahul Gandhi After CEC Meet

ന്യൂഡല്‍ഹി:വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ചര്‍ച്ച നടത്തി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി). പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ദേശീയ തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സോണിയ ഗാന്ധി, കെസി വേണുഗോപാലാല്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. കർണാടക, തെലങ്കാന, പുതുച്ചേരി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെക്കുറിച്ചും, ആന്ധ്രപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ചും പാനല്‍ ചര്‍ച്ച നടത്തി.

60 മുതല്‍ 70 സ്ഥാനാര്‍ഥികളെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടത്തിയതായി നേതാക്കള്‍ അറിയിച്ചു. ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ 82 സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിത്. സ്ഥാനാര്‍ഥികളെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് പുറമെ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. കോണ്‍ഗ്രസിന്‍റെ അഞ്ച് ന്യായങ്ങളും 25 ഗ്യാരണ്ടികളും ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്ന് യോഗത്തിന് പിന്നാലെ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഇന്ന് നടന്ന സിഇസി യോഗത്തില്‍ പ്രകടന പത്രികയെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്. ഭാരത്‌ ജോഡോ യാത്രയിലൂടെ ഗ്രാമങ്ങള്‍ തോറും, തെരുവുകള്‍ തോറുമുള്ള ജനങ്ങളിലേക്ക് ഇറങ്ങിചെന്നു. രാജ്യത്തിന്‍റെ ശബ്‌ദം ഞങ്ങള്‍ കേട്ടു.'

രാജ്യത്തെ ജനങ്ങളോടുള്ള അനീതികളും അവരുടെ ജീവിത പോരാട്ടങ്ങളെയും കുറിച്ച് ആഴത്തില്‍ മനസിലാക്കി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്‍റെ വാഗ്‌ദാനങ്ങള്‍ പ്രകടന പത്രികയും വെറും രേഖകളുമല്ലെന്നും, രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാണെന്നും' രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. കര്‍ഷകര്‍, യുവാക്കള്‍, തൊഴിലാളികള്‍, സ്‌ത്രീകള്‍ എന്നിവര്‍ക്കായാണ് തങ്ങളുടെ വാഗ്‌ദാനങ്ങള്‍. കോണ്‍ഗ്രസിന്‍റെ ഉറപ്പുകള്‍ ഐശ്വര്യം കൊണ്ടുവരാനുള്ള ദൃഢനിശ്ചയമാണെന്നും അത് ജനങ്ങളുടെ ജീവിത ആവശ്യം നിറവേറ്റലാണെന്നും അദ്ദേഹം കുറിച്ചു.

ABOUT THE AUTHOR

...view details