ഗുരുഗ്രാം (ന്യൂഡല്‍ഹി): പാഴ്‌സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്ന് ആരോപിച്ച് തട്ടിപ്പ്. കോടിയിലധികം രൂപ തട്ടിയെടുത്തതായി പൊലീസ്. അയച്ച പാഴ്‌സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് കോടിയിലധികം രൂപ തട്ടിയെടുത്തത്. സെക്‌ടർ 83 ൽ താമസിക്കുന്ന ആശിഷ് സരിൻ എന്നയാളുടെ കയ്യില്‍ നിന്നാണ് പണം തട്ടിയത്.
സൈബർ ക്രൈം സൗത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം, കൊറിയർ കമ്പനി എക്‌സിക്യൂട്ടീവാണെന്ന് അവകാശപ്പെട്ട് ഒരാൾ വിളിച്ച്, അയച്ച പാക്കേജിൽ മയക്കുമരുന്ന് കണ്ടെത്തിയതായി അറിയിച്ചു. തുടര്‍ന്ന് മുംബൈ ക്രൈംബ്രാഞ്ച് ഇൻസ്പെക്‌ടർ എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാളും വിളിച്ച് മുംബൈയിലേക്ക് വരാൻ ആവശ്യപ്പെടുകയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.