അഹമ്മദാബാദ്: രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ ഹെലികോപ്‌ടര്‍ നിയന്ത്രണം നഷ്‌ടപ്പെട്ട് അറബിക്കടലില്‍ പതിച്ച് മലയാളി വൈമാനികനടക്കം രണ്ട് പേര്‍ മരിച്ചു. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്താണ് സംഭവം.
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ കണ്ടിയൂര്‍ പാറക്കടവ് നന്ദനം വീട്ടില്‍ വിപിന്‍ബാബു(39) ആണ് മരിച്ചത്. തീരസംരക്ഷണ സേനയില്‍ സീനിയര്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് ആയിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹവൈമാനികനും കൊല്ലപ്പെട്ടെന്നാണ് വിവരം. ഒരുജീവനക്കാരനെ കാണാതായിട്ടുമുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും