പട്‌ന:പിന്നാക്ക വിഭാഗങ്ങള്‍ക്കായി പോരാടിയ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിന് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ഭാരത് രത്ന' നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വര്‍ഷങ്ങളായുള്ള ആവശ്യമാണ് സാക്ഷാത്‌കരിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും നിതീഷ് കുമാര്‍ എക്‌സില്‍ കുറിച്ചു (Bihar CM Nitish Kumar).
ഈ കൊട്ട് ലാലുവിനോ? കോണ്‍ഗ്രസിനോ?കുടുംബാംഗങ്ങളെ രാഷ്‌ട്രീയത്തില്‍ വളര്‍ത്തിയെടുക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത നേതാവായിരുന്നു കര്‍പൂരി ഠാക്കൂറെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ മാതൃകയാണ് താന്‍ പിന്തുടരുന്നത്. എന്നാല്‍ ഇന്ന് പല പാര്‍ട്ടികളിലും കുടുംബാധിപത്യമാണ് കാണുന്നത്. കുടുംബാംഗങ്ങളെ പാര്‍ട്ടി നേതാക്കളാക്കാനുള്ള ശ്രമങ്ങളാണ് കാണുന്നതെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. മാത്രമല്ല താന്‍ ഒരിക്കലും എന്‍റെ കുടുംബത്തെ രാഷ്‌ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു (Nitish Kumar Thanked PM ).
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി:സംസ്ഥാനത്ത് 2007 മുതല്‍ മാറി വരുന്ന സര്‍ക്കാറുകള്‍ ജനനായകന്‍ കര്‍പൂരി ഠാക്കൂറിന് ഭാരത് രത്‌ന പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. അതിനിടെ കോണ്‍ഗ്രസ് സര്‍ക്കാരും ഭരണത്തിലുണ്ടായിരുന്നു. ഏത് സര്‍ക്കാര്‍ ആയിരുന്നാലും ഇത്രയും കാലം തന്‍റെ ആവശ്യം അംഗീകരിച്ചിരുന്നില്ല (Bihar CM Thanked To Center).