കേരളം

kerala

ETV Bharat / bharat

വൈഎസ്ആർസിപി സര്‍ക്കാര്‍ 'ഉപദ്രവിച്ചു' എന്ന് ആരോപണം; കാക്കിനാഡ സ്വദേശിനിയ്‌ക്ക് ധനസഹായവും പ്രതിമാസ പെൻഷനും പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു - CM Naidu announces financial aid - CM NAIDU ANNOUNCES FINANCIAL AID

വൈഎസ്ആർസിപി നേതാക്കൾ ഉപദ്രവിച്ച സ്ത്രീക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും 10,000 രൂപ പ്രതിമാസ പെൻഷനും പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി.

CHANDRASHEKAR NAIDU  5 LAKH AID AND PENSION TO WOMEN  PREVIOUS YSRCP GOVT HARASSED WOMEN  ചന്ദ്രബാബു നായിഡു ധനസഹായം
Chandrashekar Naidu (ETV Bharat)

By ANI

Published : Jun 15, 2024, 11:34 AM IST

അമരാവതി:കാക്കിനാഡ സ്വദേശിനിയ്‌ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും 10,000 രൂപ പ്രതിമാസ പെൻഷനും പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വൈഎസ്‌ആര്‍സിപി പ്രാദേശിക നേതാക്കള്‍ തടസം നിന്നത് മൂലം മകളുടെ ചികിത്സ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താൻ ഭൂമി വില്‍ക്കാൻ സാധിക്കാതെ വന്ന യുവതിക്കാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ സഹായം. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്നും തനിക്ക് ഉപദ്രവം നേരിടേണ്ടി വന്നിരുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ത്തി യുവതി കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡുവിനെ കാണാനെത്തിയിരുന്നു.

നട്ടെല്ലിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുളള മകള്‍ സായിലക്ഷ്‌മിയ്ക്ക് ഒപ്പമായിരുന്നു ആരുദ്ര എന്ന സ്ത്രീ മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. മകളുടെ ചികിത്സ ചെലവുകൾക്കായി തൻ്റെ സ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചപ്പോൾ പ്രാദേശിക വൈഎസ്ആർസിപി നേതാക്കൾ ഉണ്ടാക്കിയ പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. പരാതി കേട്ട ശേഷം, മുഖ്യമന്ത്രി ആരുദ്രയ്ക്ക് ധനസഹായം പ്രഖ്യാപിക്കുകയും നിയമപരമായ കേസുകള്‍ നേരിടാന്‍ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്നും പരമാവധി സഹായം നല്‍കാന്‍ ശ്രമിക്കാമെന്ന ഉറപ്പ് നൽകുകയും ചെയ്‌തു.

തൻ്റെ സർക്കാർ ഒപ്പമുണ്ടെന്ന വാക്കും ചന്ദ്രബാബു നായിഡു അവര്‍ക്ക് നല്‍കി. ഈ വിഷയം മുന്‍ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ശ്രദ്ധയിൽ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു എന്ന് ആരുദ്ര പറഞ്ഞു. എന്നാല്‍ അന്ന് അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ലെന്നും തനിക്കെതിരെ കേസുകൾ ചുമത്തുകയും മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് മുദ്രകുത്തുകയുമാണ് ചെയ്‌തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read:രേണുകസ്വാമി വധക്കേസ്: അഞ്ച് പേർ കൂടി അറസ്‌റ്റിൽ, ആർക്കും പ്രത്യേക പരിഗണന ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രി

ABOUT THE AUTHOR

...view details