കേരളം

kerala

ETV Bharat / bharat

ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം; തമ്മിലടിച്ച് വന്ദേ ഭാരതിലെ ലോക്കോ പൈലറ്റുമാര്‍, വീഡിയോ - DISPUTE BETWEEN LOCO PILOTS - DISPUTE BETWEEN LOCO PILOTS

വന്ദേ ഭാരതിലെ ലോക്കോ പൈലറ്റുമാര്‍ തമ്മില്‍ തര്‍ക്കം. ഡ്യൂട്ടിയെ ചൊല്ലിയാണ് തര്‍ക്കം. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സ്റ്റേഷൻ ഓഫിസർ.

RAJASTHAN LOCO PILOTS Clash  VANDE BHARAT EXPRESS CONFLICT  വന്ദേ ഭാരത് ലോക്കോ പൈലറ്റ് തര്‍ക്കം  റെയില്‍വേ ജീവനക്കാരുടെ തര്‍ക്കം
Vande Bharat Express (ETV Bharat)

By ETV Bharat Kerala Team

Published : Sep 3, 2024, 3:26 PM IST

വന്ദേ ഭാരതിലെ തര്‍ക്കം. (ETV Bharat)

രാജസ്ഥാൻ:ഉദയ്‌പൂരിൽ നിന്ന് ആഗ്രയിലേക്ക് പുറപ്പെട്ട വന്ദേ ഭാരതിലെ ലോക്കോ പൈലറ്റുമാർ തമ്മിൽ തർക്കം. കോട്ടയിലെയും ആഗ്ര റെയിൽവേ ഡിവിഷനിലെയും ജീവനക്കാർ തമ്മിലാണ് തര്‍ക്കമുണ്ടായത്. ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തര്‍ക്കം.

ഇന്നലെയാണ് (സെപ്‌റ്റംബർ 2) സംഭവം. ഉദയ്‌പൂരിൽ നിന്നും സര്‍വീസ് ആരംഭിച്ച ട്രെയിൻ കോട്ടയിലെത്തിയപ്പോൾ ആഗ്ര റെയിൽവേ ഡിവിഷനിലെ ഉദ്യോഗസ്ഥർ ട്രെയിൻ ഓടിക്കാൻ എത്തി. ഇത് കോട്ട റെയിൽവേ ഡിവിഷനിലെ ഉദ്യോഗസ്ഥർ തടഞ്ഞു. ഇതാണ് തര്‍ക്കത്തിന് കാരണമായത്.

സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഗംഗാപൂർ ജിആർപി സ്റ്റേഷൻ ഓഫിസർ ദൽവീർ സിങ് പറഞ്ഞു. പരാതി ലഭിച്ചാല്‍ തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Also Read:പാളം മുറിച്ചുകടക്കാനുള്ള ശ്രമം പാളി, കേരള എക്‌സ്‌പ്രസിന് മുന്നില്‍ ബൈക്ക് ഉപേക്ഷിച്ച് യാത്രികൻ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ABOUT THE AUTHOR

...view details