പനാജി :ജനങ്ങളുടെ കോടതി എന്ന നിലയില്‍ സുപ്രീം കോടതിയുടെ പങ്ക് ഭാവിയില്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും എന്നാല്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ ധര്‍മ്മം നിറവേറ്റണമെന്നല്ല അതുകൊണ്ട് അര്‍ഥമാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ദക്ഷിണ ഗോവയിൽ നടന്ന ആദ്യത്തെ സുപ്രീം കോടതി അഡ്വക്കേറ്റ്‌സ് ഓൺ റെക്കോഡ് അസോസിയേഷൻ (എസ്‌സിഎഒആർഎ) കോൺഫറൻസിൽ സംസാരിക്കവെയാണ് കോടതിയുടെ പങ്ക് സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. വ്യക്തികള്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കോടതിയെ പുകഴ്‌ത്തുകയും അല്ലാത്തപ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രവണത അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 75 വർഷമായി വികസിപ്പിച്ചെടുത്ത സുപ്രീം കോടതിയുടെ നീതി മാതൃകയിലേക്കുള്ള പ്രവേശനം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. സമൂഹങ്ങള്‍ വികസിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും പ്രധാന വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ധാരണ പൊതുവെയുണ്ട്. എന്നാല്‍, ഉന്നതമായ കേസുകള്‍ മാത്രം കൈകാര്യം ചെയ്യാതെ സാധാരണ പൗരന്മാരെയും സേവിക്കാൻ സുപ്രീം കോടതി പ്രതിജ്ഞാബദ്ധമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നമ്മുടേത് ഒരു ജനകീയ കോടതിയാണ്. അതിന്‍റെ പ്രാധാന്യങ്ങള്‍ ഭാവിയില്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ ധര്‍മ്മം നിറവേറ്റാന്‍ സുപ്രീം കോടതിയ്‌ക്ക് ആകില്ല.