രാജ്‌കോട്ട്:രാജ്‌കോട്ട് ഗെയിം സോണിലെ തീപിടിത്തത്തിൽ 27 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ 15 പ്രതികൾക്കെതിരെ 59 ദിവസങ്ങൾക്ക് ശേഷം ഒരു ലക്ഷം പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഈ സംഭവത്തിൽ 365 പേരുടെ സാക്ഷി മൊഴിയും രേഖപ്പെടുത്തിയിരുന്നു. തീപിടിത്തത്തിൽ ടിആർപി ഗെയിം സോണിൻ്റെ ഉടമകളിലൊരാളായ പ്രകാശ് ഹിരണും മരിച്ചിരുന്നു.
തീപിടിത്തത്തിൽ നാശനഷ്‌ടങ്ങൾ ഉണ്ടാകുകയും മരണപ്പെട്ട പല ആളുകളുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുമായിരുന്നു. സംഭവത്തിൽ തലൂക്കാ പൊലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഗെയിം സോൺ ഉടമയെയും മുനിസിപ്പൽ കമ്മീഷണറെയും സംഭവത്തിന് ഉത്തരവാദികളാക്കി അറസ്‌റ്റ് ചെയ്‌തിരുന്നു.