കേരളം

kerala

ETV Bharat / bharat

'നിലവിലുള്ള നിയമങ്ങൾ സംസ്ഥാന സർക്കാർ കർശനമായി നടപ്പാക്കൂ'; മമത ബാനര്‍ജിയുടെ കത്തിന് മറുപടിയുമായി കേന്ദ്രം - CENTRE REPLIED ON MAMATA LETTER - CENTRE REPLIED ON MAMATA LETTER

ബലാത്സംഗ കേസില്‍ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി കേന്ദ്രത്തിന് അയച്ച കത്തിന് മറുപടി. സംസ്ഥാനത്ത് സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് മന്ത്രി അന്നപൂർണ ദേവി. നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും നിര്‍ദേശം.

MAMATA BANARJEE Letter  മമതയുടെ കത്തിന് കേന്ദ്ര മറുപടി  LATEST MALAYALM NEWS  WEST BENGAL CM
MAMATA BANARJEE (ETV Bharat)

By ETV Bharat Kerala Team

Published : Aug 31, 2024, 12:34 PM IST

ന്യൂഡൽഹി: ബലാത്സംഗ-കൊലപാതക കേസുകളിൽ കർശനമായ നിയമ നിർമാണം വേണമെന്ന് ആവശ്യപ്പെട്ടുളള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രണ്ടാമത്തെ കത്തിന് മറുപടിയുമായി കേന്ദ്രം. നിലവിലുള്ള നിയമങ്ങൾ സംസ്ഥാന സർക്കാർ കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രം അറിയിച്ചു. ബലാത്സംഗം, പോക്‌സോ കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി 11 അതിവേഗ കോടതിയുളള സംസ്ഥാനത്ത് സര്‍ക്കാര്‍ കാര്യക്ഷമമായിട്ടില്ലെന്നും കേന്ദ്ര വനിത ശിശു വികസന മന്ത്രി അന്നപൂർണ ദേവി കത്തില്‍ ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാളിൽ 48,600 ബലാത്സംഗ കേസുകളും പോക്‌സോ കേസുകളും തീര്‍പ്പാക്കാത്തതായുണ്ട്. എന്നാൽ സംസ്ഥാനം ഇതുവരെയും 11 അതിവേഗ കോടതികളും ഉപയോഗപ്പെടുത്തിയിട്ടില്ല. കത്തിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ വസ്‌തുതാപരമായി തെറ്റാണ്. കൂടാതെ സംസ്ഥാനം അതിവേഗ കോടതി പ്രവർത്തനക്ഷമമാക്കുന്നതിലെ കാലതാമസം മറയ്ക്കുന്നതിന് വേണ്ടിയാണ് കത്തെഴുതിയതെന്ന് മന്ത്രി അന്നപൂർണ ദേവി കുറ്റപ്പെടുത്തി.

ബലാത്സംഗം, പോക്‌സോ ആക്‌ട് കേസുകൾ തീർപ്പാക്കുന്നതിന് മാത്രമായി ഒരു ജുഡീഷ്യൽ ഓഫിസറിനും 7 സ്റ്റാഫിനും പ്രവർത്തിക്കാനുളള മാർഗ നിർദ്ദേശങ്ങൾ സ്‌കീമിൽ നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിനാൽ ഏതെങ്കിലും ജുഡീഷ്യൽ ഓഫിസർക്കോ കോടതി ജീവനക്കാർക്കോ എഫ്‌ടിഎസ്‌സികളുടെ അധിക ചുമതല നൽകാനാവില്ലെന്നും ഈ നിലപാട് പശ്ചിമ ബംഗാളിനോട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും അവർ പറഞ്ഞു. എഫ്‌ടിഎസ്‌സികളിൽ ജുഡീഷ്യൽ ഓഫിസർമാരുടെ സ്ഥിര നിയമനം വേണമെന്ന ആവശ്യത്തിന് ഇങ്ങനെയാണ് മന്ത്രി പ്രതികരിച്ചത്.

സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും നേരിടാൻ കേന്ദ്ര സർക്കാരിൻ്റെ നിയമങ്ങൾ സമഗ്രവും കർശനവുമാണെന്ന് അന്നപൂർണ ദേവി കൂട്ടിച്ചേര്‍ത്തു. ഓഗസ്‌റ്റ് 9ന് കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Also Read:ഡല്‍ഹി അടക്കം കത്തിക്കുമെന്ന മമതയുടെ പരാമര്‍ശം; പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

ABOUT THE AUTHOR

...view details