അഹമ്മദാബാദ്:സിമന്‍റ് ടാങ്കര്‍ ലോറി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. അഹമ്മദാബാദ്-വഡോദര എക്‌സ്‌പ്രസ് ഹൈവേയിലെ നദിയാദില്‍ വെള്ളിയാഴ്‌ച (ഫെബ്രുവരി 22) രാത്രിയിലാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു (Ahmedabad Vadodara Express Way Bus Accident).
ഗുജറാത്തിൽ സിമന്‍റ് ടാങ്കർ ലോറി ബസിലിടിച്ച് അപകടം; രണ്ട് മരണം - ഗുജറാത്ത് വാഹനാപകടം
ടാങ്കർ ഡ്രൈവർക്കെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Published : Feb 24, 2024, 7:31 AM IST
സിമന്‍റ് കൊണ്ടുപോകുകയായിരുന്ന ടാങ്കർ ലോറി ബസിൽ ഇടിക്കുകയായിരുന്നു( Accident in Gujarat). ലോറിയുമായുള്ള ഇടിയുടെ ആഘാതത്തിൽ റോഡരികിലെ സുരക്ഷവേലി തകര്‍ത്ത് 25 അടിയോളം താഴ്‌ചയിലേക്ക് ബസ് വീഴുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് രാജേഷ് ഗാധിയ പറഞ്ഞു. 23 യാത്രികാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത് (Cement Tanker Bus Accident In Gujarat).
പരിക്കേറ്റ മറ്റ് യാത്രികര്‍ നിലവില്‍ ചികിത്സയിലാണ്. സിമന്‍റ് ടാങ്കർ ഓടിച്ചിരുന്ന ഡ്രൈവർ പെട്ടന്ന് ഇടത്തോട്ട് തിരിഞ്ഞപ്പോൾ ബസിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ടാങ്കർ ഡ്രൈവർക്കതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.