കേരളം

kerala

സിബിഎസ്ഇ വിദ്യാർഥികൾക്കും ഇനി ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാം; അഫിലിയേറ്റ് ചെയ്‌തു - CBSE gets affiliated with SGFI

By ETV Bharat Kerala Team

Published : Jul 11, 2024, 10:56 PM IST

സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി അഫിലിയേറ്റ് ചെയ്‌തതോടെ കൂടുതൽ അവസരങ്ങളാണ് സിബിഎസ്ഇ വിദ്യാർഥികളായ യുവ അത്‌ലറ്റുകൾക്ക് ലഭിക്കുക

CBSE  SCHOOL GAMES FEDERATION OF INDIA  ദേശീയ സ്‌കൂൾ ഗെയിംസ്
CBSE gets affiliated with School Games Federation of India Read more At: https://aninews.in/news/national/general-news/cbse-gets-affiliated-with-school-games-federation-of-india20240711204445/ (Etv Bharat)

ന്യൂഡൽഹി :സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി അഫിലിയേറ്റ് ചെയ്‌ത് സിബിഎസ്ഇ. ഇതോടെ 2024-25 അധ്യയന വർഷം മുതൽ സിബിഎസ്ഇ ദേശീയ ഗെയിംസിലെ വിജയികൾക്ക് എസ്‌ജിഎഫ്ഐ ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാനാകും. എല്ലാവർഷവും അഫിലിയേറ്റഡ് സ്‌കൂളുളിലെ വിദ്യാർഥികൾക്കായി ക്ലസ്റ്റർ/സോണൽ, ദേശീയ തലത്തിൽ സിബിഎസ്ഇ കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ പുതിയ നീക്കത്തിലൂടെ കൂടുതൽ അവസരങ്ങളാണ് യുവ അത്‌ലറ്റുകൾക്ക് ലഭിക്കുക.

അതേസമയം ഉത്തർപ്രദേശിലെ ആഗ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സിബിഎസ്ഇ ബോർഡ് സ്‌കൂൾ ഗെയിംസ് വെൽഫെയർ സൊസൈറ്റി' (സിബിഎസ്ഇ-ഡബ്ല്യുഎസ്ഒ) എന്നറിയപ്പെടുന്ന സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. സ്‌പോർട്‌സ് ഇവൻ്റുകൾ സംഘടിപ്പിക്കാനും എസ്‌ജിഎഫ്ഐയും മറ്റ് സ്‌പോർട്‌സ് ബോഡികളും നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമായി ഈ സ്ഥാപനം സിബിഎസ്ഇയുടെ പേര് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

നിരവധി സിബിഎസ്ഇ-അഫിലിയേറ്റഡ് സ്‌കൂളുകൾ അറിവില്ലായ്‌മ കാരണം സിബിഎസ്ഇ-ഡബ്ല്യുഎസ്ഒ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നാൽ സിബിഎസ്ഇ-ഡബ്ല്യുഎസ്ഒയുമായി യാതൊരു തരത്തിലും ബന്ധമില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ബിഎസ്ഇ അംഗീകരിക്കാത്തതിനാൽ ഈ സ്ഥാപനം സംഘടിപ്പിക്കുന്ന കായിക ഇനങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്‌താൽ അച്ചടക്ക നടപടികൾ നേരിടേണ്ടിവരുമെന്ന് വാർത്ത കുറിപ്പിലൂടെ സിബിഎസ്ഇ അറിയിച്ചു.

Also read: ഇന്ത്യയില്‍ ഒളിമ്പിക്‌സ്, ശ്രമങ്ങൾക്കും സ്വപ്‌നങ്ങൾക്കും പിന്തുണയെന്ന് ഫ്രഞ്ച് പ്രസിഡന്‍റ്

ABOUT THE AUTHOR

...view details