ന്യൂഡൽഹി:ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആർഎസ് നേതാവ് കെ കവിതയെ സിബിഐ അറസ്‌റ്റ് ചെയ്‌തു. കേസില്‍ ഇഡി അറസ്‌റ്റിനെ തുടര്‍ന്ന് തിഹാർ ജയിലിൽ കഴിയുകയാണ് കവിത. പ്രത്യേക കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷമാണ് സിബിഐ കവിതയെ അറസ്‌റ്റ് ചെ്യ്‌തത്.
റിമാൻഡ് ആവശ്യപ്പെട്ട്, കവിതയെ സിബിഐ വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കിയേക്കും. അതുവരെ കവിത തിഹാർ ജയിലിൽ തന്നെ തുടരും. സിബിഐയുടെ റിമാൻഡ് ആവശ്യം അംഗീകരിച്ചാല്‍ കവിതയെ സിബിഐ ആസ്ഥാനത്തെ ലോക്കപ്പിലേക്ക് മാറ്റും. ഇവിടെ വെച്ചാകും ചോദ്യല്‍ നടക്കുക എന്നാണ് സിബിഐ അധികൃതര്‍ അറിയിച്ചത്.
പ്രത്യേക കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം ശനിയാഴ്‌ച കവിതയെ ജയിലിനുള്ളിൽ സിബിഐ ചോദ്യം ചെയ്‌തിരുന്നു. മദ്യനയം അനുകൂലമാക്കാൻ ആം ആദ്‌മി പാർട്ടിക്ക് 100 കോടി രൂപ നൽകിയെന്ന് കാണിക്കുന്ന രേഖകളുമായി ബന്ധപ്പെട്ടും കേസിലെ കൂട്ടുപ്രതിയായ ബുച്ചി ബാബുവിന്‍റെ ഫോണിൽ നിന്നും കണ്ടെടുത്ത വാട്‌സ്ആപ്പ് ചാറ്റുകളുമായി ബന്ധപ്പെട്ടുമാണ് കവിതയെ സിബിഐ ചോദ്യം ചെയ്‌തത്.
മാർച്ച് 15-ന് ആണ് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ വച്ച്, തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതയെ ഇഡി അറസ്‌റ്റ് ചെയ്‌തത്.
Also Read :തിഹാര്‍ ജയിലില്‍ കെ കവിതയെ ചോദ്യം ചെയ്യാം; സിബിഐക്ക് കോടതി അനുമതി - CBI To Interrogate Kavitha In Jail