തിരുവനന്തപുരം:1995ലെ വഖഫ് നിയമത്തില്‍ ഭേദഗതി നിര്‍ദേശങ്ങളുമായി സിറോ മലബാര്‍ സഭയും കേരള കാതോലിക് ബിഷപ്പ് കൗണ്‍സിലും രംഗത്ത്. ചെറായിലെയും മുനമ്പത്തെയും ചില ക്രൈസ്‌തവ കുടുംബങ്ങള്‍ തലമുറകളായി കൈവശം വച്ചിരിക്കുന്ന സ്വത്തുക്കളില്‍ വഖഫ് ബോര്‍ഡ് അനധികൃതമായി അവകാശവാദം ഉന്നയിച്ചെന്ന് കാട്ടി സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഈ മാസം പത്തിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതോടെ യഥാര്‍ഥ അവകാശികള്‍ നിയമ പോരാട്ടത്തിന് നിര്‍ബന്ധിതരായിരിക്കുന്നു. ഇവര്‍ ഇവിടെ നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. 600 കുടുംബങ്ങള്‍ ഭീഷണി നേരിടുന്നുണ്ട്.
ഈ ജനത പാവപ്പെട്ട മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ പെടുന്നവരുമാണ്. ഒരു കാതോലിക് പള്ളിയും കോണ്‍വെന്‍റും ആശുപത്രിയും വഖഫ് ബോര്‍ഡിന്‍റെ കുടിയൊഴിക്കല്‍ ഭീഷണിയിലാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ഗ്രാമങ്ങളിെലയും സമാന സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ജനതയുടെയും ദുരന്തപൂര്‍ണമായ സാഹചര്യങ്ങള്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി പരിഗണിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. തങ്ങളുടെ ഭൂമി നഷ്‌ടമാകുമെന്ന ആശങ്കയിലാണ് ഇവര്‍.
വഖഫ് ബോര്‍ഡ് ഉയര്‍ത്തിയിരിക്കുന്ന അന്യായവും മനുഷ്യത്വരഹിതവുമായ അവകാശവാദങ്ങള്‍ തങ്ങളുടെ കിടപ്പാടം പോലും നഷ്‌ടമാക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഭരണഘടന തത്വങ്ങളുടെയും മാനുഷികതയുടെയും പേരിലുള്ള ഭേദഗതി കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വീടുകള്‍ നഷ്‌ടപ്പെടുന്നവരുടെ സാഹചര്യം സമിതി പരിശോധിക്കണമെന്ന ആവശ്യവും കത്തിലുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും