കൊൽക്കത്ത: ക്യാബില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഡ്രൈവറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം.
തെക്കൻ കൊൽക്കത്തയില്‍ നിന്നും ഗരിയാഹട്ടിലേക്ക് പോകാന്‍ ക്യാബില്‍ കയറിയ യുവതിയാണ് പീഡനത്തിന് ഇരയായത്. വാഹനത്തിലെ ഏസി പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയും ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ ജാദവ്‌പൂരിലെ 8 ബി ബസ് സറ്റാന്‍ഡിന് സമീപം ഇറങ്ങിയ യുവതി പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവറെ കസ്‌ബ മേഖലയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായ ഇയാള്‍ യാത്രക്കാരി യാത്രക്കൂലി നല്‍കിയില്ലെന്നും പണം നല്‍കാതെ പാതിവഴിയില്‍ ഇറങ്ങിപ്പോയെന്നും പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ:മാതളം പറിച്ചതിന് ദലിത് ബാലനെ കെട്ടിയിട്ട് മർദിച്ചു; റിട്ടയേർഡ് ഹെഡ്‌മാസ്റ്റർക്കെതിരെ കേസ്