ജാജ്‌പൂർ (ഒഡിഷ):ഒഡിഷയിൽ ഫ്ലൈ ഓവറില്‍ നിന്നും താഴ്‌ചയിലേക്ക് ബസ് മറിഞ്ഞ് അഞ്ച് മരണം. 38 പേര്‍ക്ക് പരിക്കേറ്റു. പുരിയില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് പോയിക്കൊണ്ടിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഒഡിഷയിലെ ജാജ്‌പൂരിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അപകടസമയത്ത് 43 യാത്രികരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കട്ടക്കിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.