കേരളം

kerala

ETV Bharat / bharat

നദിയിൽ മത്സ്യ ബന്ധനത്തിന് പോയ യുവാവിൻ്റെ കാൽ കടിച്ചെടുത്ത് ബുൾ ഷാർക്ക് - കാൽ കടിച്ചെടുത്ത് ബുൾ ഷാർക്ക്

മഹാരാഷ്ട്രയിലെ വൈതർണ നദിയിൽ മത്സ്യബന്ധനത്തിനായി പോയ യുവാവിൻ്റെ കാൽ കടിച്ചെടുത്ത് ബുൾ ഷാർക്ക്

Bull shark  Maharashtra Vaitarna river  കാൽ കടിച്ചെടുത്ത് ബുൾ ഷാർക്ക്  മഹാരാഷ്ട്രയിൽ ബുൾ ഷാർക്ക് ആക്രമണം
Bull shark nearly bites off man's leg in Maharashtra's Vaitarna river; locals kill fish

By ETV Bharat Kerala Team

Published : Feb 14, 2024, 10:24 PM IST

Updated : Feb 14, 2024, 10:35 PM IST

മഹാരാഷ്ട്ര:മഹാരാഷ്ട്രയിൽ 30 വയസുകാരന്‍റെ കാൽ കടിച്ചെടുത്ത ബുൾ ഷാർക്ക്. പാൽഘർ ജില്ലയിലെ വൈതർണ നദിയിൽ മത്സ്യബന്ധനത്തിനായി പോയ സംഘത്തിലെ വിക്കി ഗോവാരി എന്ന യുവാവിനാണ് സ്രാവിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്. ശുദ്ധജലത്തിൽ ജീവിക്കാനും വളർത്താനും കഴിയുന്ന ഇനം ബുൾ ഷാർക്‌ ആണ് യുവാവിന്‍റെ ഒരു കാൽ കടിച്ചെടുത്ത്. അപ്രതീക്ഷണമായായിരുന്നു മത്സ്യം ആക്രമണം നടത്തിയത്. യുവാവിന്‍റെ നിലവിളി കേട്ട് എത്തിയപ്പോഴാണ് മൽസ്യം കാലിൽ കടിച്ചിരിക്കുന്നത് കണ്ടത്. ഉടൻ തന്നെ യുവാവിനെ കരയിലേക്ക് എത്തിക്കുകയും മത്സ്യത്തെ അടിച്ചു കൊന്നുവെന്നും ഫോറസ്റ്റ് അധികൃതർ അറിയിച്ചു.

സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമിത്തിനിടെയാണ് കൂടെയുണ്ടായിരുന്നവർ മത്സ്യത്തെ അടിച്ചു കൊന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വന്യജീവി വിദഗ്‌ധരുടെ പരിശോധനയിലാണ് ബുൾ ഷാർക്ക് ആണെന്ന് തിരിച്ചറിഞ്ഞത്. ബുൾ ഷാർക്കിന്‍റെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗോവാരിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി.

സ്രാവിന് ഏഴടിയോളം നീളവും 130 കിലോയോളം ഭാരവുമുണ്ടായിരുന്നുവെന്ന് സംസ്ഥാന വനം വകുപ്പ് ഓണററി വൈൽഡ് ലൈഫ് വാർഡനായ പവൻ ശർമ്മ പറഞ്ഞു. വനം വകുപ്പിൻ്റെ കടൽ, ജല വന്യജീവി വിഭാഗങ്ങളുടെ സംരക്ഷണം വഹിക്കുന്ന കണ്ടൽ സെൽ (കണ്ടൽക്കാടുകളുടെ പരിപാലനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള സമിതി) ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സാധാരണ കടലിലാണ് ബുൾ ഷർക്കുകളെ കാണപ്പെടാറുള്ളത്. ഇരപിടിത്തം കുറയുന്ന സാഹചര്യ ത്തിലും , വേട്ടയാടൽ, ആവാസവ്യവസ്ഥ എന്നിവയിൽ ഉണ്ടാകുന്ന വ്യതിയാനവും മൂലം ഉപ്പു വെള്ളത്തിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് നദികളിലും അണക്കെട്ടുകളിലും കാണപ്പെടുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലോകമെമ്പാടും വംശനാശം നേരിടുന്ന ഏറ്റവും സംരക്ഷിത സ്രാവുകളിൽ ഒന്നാണിതെന്നും പവൻ ശർമ്മ പറഞ്ഞു.

Last Updated : Feb 14, 2024, 10:35 PM IST

ABOUT THE AUTHOR

...view details