ന്യൂഡല്‍ഹി: 2047-ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബജറ്റാണ് ഇക്കുറി സര്‍ക്കാര്‍ അവതരിപ്പിക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹാലക്ഷ്‌മിയെ സ്‌തുതിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മധ്യവര്‍ത്തികളടക്കം എല്ലാവര്‍ക്കും നന്‍മയുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഈ ബജറ്റ് എല്ലാവര്‍ക്കും പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.