കേരളം

kerala

ETV Bharat / bharat

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്, മോദി ഗ്യാരന്‍റി: മോദി സർക്കാർ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്നും നിർമല സീതാരാമൻ - Union Budget 2023

മോദി സർക്കാർ എന്നും എല്ലാവർക്കും ഒപ്പമെന്നും ധനമന്ത്രി നിർമല സീതാരാമൻ 2024 ബജറ്റ് പ്രസംഗത്തില്‍.

budget-2024-nirmala-sitharaman-parliament-budget-session
budget-2024-nirmala-sitharaman-parliament-budget-session

By ETV Bharat Kerala Team

Published : Feb 1, 2024, 11:26 AM IST

Updated : Feb 1, 2024, 11:35 AM IST

ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രസംഗം

ന്യൂഡല്‍ഹി: അഴിമതിയും സ്വജനപക്ഷപാതിത്വവും കുറഞ്ഞുവെന്നും ദാരിദ്ര്യ നിർമാർജനം യാഥാർഥ്യമാക്കിയെന്നും ഭക്ഷണത്തെ കുറിച്ച് ഇപ്പോൾ ആശങ്കയില്ലെന്നും ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രസംഗം. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നല്‍കി. കർഷകരെ കരുതിയ കാലമെന്നും 2047 ല്‍ വികസിത ഭാരതമാണ് ലക്ഷ്യമെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം.

ജൻധൻ വഴി 32 ലക്ഷം കോടി ജനങ്ങളിലെത്തിച്ചു. 11.8 കോടി കർഷകർക്ക് സർക്കാർ സഹായം ലഭിച്ചു. കാർഷിക മേഖലയില്‍ ആധുനിക വല്‍ക്കരണം സാധ്യമാക്കി. നാല് കോടി കർഷകർക്ക് വിള ഇൻഷുറൻസ് നല്‍കി. മുദ്രയോജന ലോൺ 43 കോടി ആളുകൾക്ക് നല്‍കി. എല്ലാ തൊഴില്‍ മേഖലകളിലും വനിത പങ്കാളിത്തം സാധ്യമാക്കിയെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം യാഥാർഥ്യമായെന്നും ധനമന്ത്രി പറഞ്ഞു.

മോദി സർക്കാരിന്‍റെ ഭരണത്തില്‍ സാമ്പത്തിക രംഗത്ത് നവോൻമേഷമുണ്ടായെന്നും തൊഴില്‍ സാധ്യതകൾ വർധിച്ചെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ജനങ്ങളുടെ ആശീർവാദം ഈ സർക്കാരിനുണ്ടെന്ന് ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സാമഹിക നീതിയാണ് ഭരണ രീതിയെന്നും പാവപ്പെട്ടവരെ ശാക്‌തീകരിക്കുകയാണ് ലക്ഷ്യമെന്നും മോദി സർക്കാർ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്നും ധനമന്ത്രിയുടെ അവകാശവാദം.

Last Updated : Feb 1, 2024, 11:35 AM IST

ABOUT THE AUTHOR

...view details