കൊല്‍ക്കത്ത:ഇന്ത്യയില്‍ മരണപ്പെട്ടയാളുടെ മൃതദേഹം അവസാനമായി ഒരു നോക്കുകാണാന്‍ ബംഗ്ലാദേശിലുള്ള മകള്‍ക്കും ബന്ധുക്കള്‍ക്കും അവസരം ഒരുക്കി ബിഎസ്എഫ്. ബംഗാളിലെ നാദിയ ജില്ലയിലെ പുട്ടിഖലി അതിർത്തിയിലാണ് സംഭവം നടന്നത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സീറോ ലൈനിലാണ് ജീവനറ്റ പിതാവിനെ അവസാനമായി കാണാന്‍ മകള്‍ക്ക് ബിഎസ്‌എഫ് അവസരം നല്‍കിയത്.
നാലുപൂർ ഗ്രാമത്തിലെ താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരനായ മഹബുൽ മണ്ഡലായിരുന്നു മരിച്ചത്. ഇയാളുടെ മകളും ബന്ധുക്കളും ബംഗ്ലാദേശിലെ മെദിനിപൂർ ഗ്രാമത്തിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് മഹബുൽ മണ്ഡലിന്‍റെ മൃതദേഹം കാണാന്‍ അവസരം ഒരുക്കണമെന്ന് നാലുപൂർ ഗ്രാമത്തിൽ താമസിക്കുന്ന, ലിപി ബീബി എന്നയാള്‍ ബിഎസ്എഫിന്‍റെ നാലാം ബറ്റാലിയനിലെ കമ്പനി കമാൻഡറെ അറിയിക്കുകയായിരുന്നു.