ഒഡിഷ : ജാർസുഗുഡയിൽ ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികൾ ഉൾപ്പടെ ഏഴ് പേരെ കാണാതായി. അപകടത്തില്‍ 35 കാരിയായ സ്‌ത്രീ മരിച്ചു. സംഭവം നടക്കുമ്പോൾ ബോട്ടിൽ 50ലധികം പേർ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നാൽപ്പതിലധികം പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 'ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ODRAF) തെരച്ചിൽ തുടരുകയാണ്. ഭുവനേശ്വറിൽ നിന്ന് സ്‌കൂബ ഡൈവർമാരെ എത്തിച്ചിട്ടുമുണ്ട്.