ന്യൂഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ പി നദ്ദ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു യോഗം(Lok Sabha Polls ).
ഉത്തര്‍പ്രദേശില്‍ ബെജയന്ത പാണ്ട, ഉത്തരാഖണ്ഡ് ദുഷ്യന്ത് ഗൗതം, ജമ്മു കശ്മീരില്‍ തരുണ്‍ ചൗഘ്, ബിഹാറില്‍ വിനോദ് തവാഡെ, ഹരിയാനയില്‍ ബിപ്ലവ് ദേവ്, തുടങ്ങിയവര്‍ക്കാണ് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിക്കുന്നത്. ബിജെപി ദുര്‍ബലമായ ഇടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടായി(Election 2024).
370 പ്ലസ് സീറ്റുകള്‍ നേടുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശങ്ങളായിരുന്നു യോഗത്തിന്‍റെ മുഖ്യ അജണ്ട. കേന്ദ്രപദ്ധതികളെയും പരിപാടികളെയും കുറിച്ചുള്ള അവലോകനവും യോഗത്തിലുണ്ടായി. അതത് മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സമയബദ്ധിതമായി റിപ്പോര്‍ട്ടുകള്‍ നല്‍കണമെന്നും നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യത്തിന്‍റെ ഓരോ കോണിലും നേതാക്കളും അവരുടെ കണ്ണുകളും എത്തിയിരിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു(bjp).
പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപപ്പെടുത്തിയ ഗ്യാന്‍ ന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളും നടത്തിയിരിക്കണം. GYAN എന്നാല്‍ ഗരിബ്(പാവപ്പെട്ടവര്‍)യുവ(യുവാക്കള്‍)അന്നദാതാ(കര്‍ഷകര്‍)നാരി(വനിതകള്‍) എന്നിങ്ങനെയാണ് മോദി വിഭാവന ചെയ്തിരിക്കുന്നത്. ഈ നാല് ജാതി മാത്രമാണ് രാജ്യത്ത് ഉള്ളതെന്നും മോദി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാജ്യമെമ്പാടും നിന്നായി നാനൂറിലേറെ സീറ്റുകള്‍ ഇക്കുറി കൈപ്പിടിയിലൊതുക്കണമെന്നാണ് ബിജെപി ലക്ഷ്യമിടുന്നത്.
Also Read: മാവേലിക്കര കയറാന്‍ ഇക്കുറിയാര്; വലത് ഓരം ചേര്‍ന്നൊഴുകുന്ന മാവേലിക്കര പാരമ്പര്യം തിരുത്തുമോ, മുറുകെ പിടിക്കുമോ