കേരളം

kerala

ETV Bharat / bharat

ബെംഗളൂരു കുടിവെള്ള ക്ഷാമം; ഒരാഴ്‌ചയ്‌ക്കുള്ളില്‍ പ്രശ്‌ന പരിഹാരം വേണം, പ്രതിഷേധം കടുപ്പിക്കുമെന്ന് തേജസ്വി സൂര്യ - ബിജെപി എംപി തേജസ്വി സൂര്യ

ബെംഗളൂരു കുടിവെള്ളക്ഷാമത്തിൽ കർണാടക സർക്കാർ നിരുത്തരവാദപരമായി പെരുമാറി എന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി തേജസ്വി സൂര്യ.

BJP MP Tejaswi Surya  Bengaluru water crisis  ബെംഗളൂരു കുടിവെളളം ക്ഷാമം  ബിജെപി എംപി തേജസ്വി സൂര്യ  കർണാടക സർക്കാരിന് വിമർശനം
BJP MP Tejaswi Surya

By ETV Bharat Kerala Team

Published : Mar 7, 2024, 12:54 PM IST

ബെംഗളൂരു (കർണാടക) :ബെംഗളൂരുവിലെ കുടിവെള്ളക്ഷാമത്തിൽ കർണാടക സർക്കാറിനെ വിമർശിച്ച് ബിജെപി എംപി തേജസ്വി സൂര്യ. ജലക്ഷാമം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെങ്കിൽ വിധാന്‍സൗധയ്ക്ക് മുന്നിൽ ബിജെപി നേതാക്കൾ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് റാം പ്രസാത് മനോഹറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം അദ്ദേഹം സംസാരിക്കുകയായിരുന്നു (BJP MP Tejaswi Surya Warns Of Protests If Bengaluru water crisis Not Resolved In 7 Days).

ഇത്തരം സാഹചര്യം നേരിടേണ്ടിവരുമെന്ന് അറിഞ്ഞിട്ടും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഈ അവഗണനയുടെ ഫലമായി ഇന്ന് ബെംഗളൂരുവിലെ ജനങ്ങൾ കടുത്ത ജലക്ഷാമം നേരിടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തീരുമാനങ്ങൾ എടുക്കുന്നതില്‍ തികഞ്ഞ അവഗണനയും നിരുത്തരവാദിത്തവുമാണ് സർക്കാർ ബെംഗളൂരുവിനോട് കാണിക്കുന്നത്. ഒരാഴ്‌ചയ്ക്കുള്ളിൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളോട് സർക്കാർ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് സൂര്യ പറഞ്ഞു.

അശാസ്ത്രീയമായി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചതിന് സിദ്ധരാമയ്യ സർക്കാരിനെ വിമർശിച്ച സൂര്യ പ്രശ്‌നം വേഗത്തിൽ പരിഹരിക്കുന്നതിന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡിന് ചില നിർദേശങ്ങളും എക്‌സിൽ കുറിച്ചിട്ടുണ്ട്.

Also Read: ബെംഗളൂരു നഗരത്തില്‍ വെള്ളം കിട്ടാക്കനി ; നിത്യോപയോഗത്തിന് പോലും ഒരു തുള്ളിയില്ല, ടാങ്കര്‍ കാത്ത് ജനങ്ങൾ

വ്യവസായങ്ങളും നിർമ്മാണ മേഖലയിലുമുളള വലിയ ഉപയോക്താക്കൾക്ക് കുടിക്കാൻ യോഗ്യമല്ലാത്ത ശുദ്ധീകരിച്ച വെള്ളം നൽകുക, സമ്മർദമുളള സ്ഥലങ്ങളിലേക്ക് കുടിവെള്ളം പുനർവിതരണം ചെയ്യുക, പുതിയ കുഴൽക്കിണറുകൾ കുഴിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ ജിയോളജിസ്‌റ്റുകളുമായി കൂടിയാലോചിക്കുക, ജലലഭ്യതക്കുറവ് പരിഹരിക്കാൻ കഴിയുന്ന കാവേരി ഘട്ടം-5 എത്രയും വേഗം പൂർത്തിയാക്കുക തുടങ്ങി പത്തോളം നിർദേശങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.

ABOUT THE AUTHOR

...view details