കേരളം

kerala

ETV Bharat / bharat

സ്വാതി മലിവാളിന്‍റെ പരാതി, എഎപിയ്‌ക്കെതിരെ ആയുധമാക്കി ബിജെപി; കെജ്‌രിവാള്‍ രാജിവയ്‌ക്കണമെന്ന് ആവശ്യം - BJP REACTION ON ASSAULT CASE - BJP REACTION ON ASSAULT CASE

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പിഎ ബിഭാവ് കുമാർ എഎപി എംപി സ്വാതി മലിവാളിനെ മർദിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപി. അരവിന്ദ് കെജ്‌രിവാൾ രാജിവയ്‌ക്കണമെന്ന് ആവശ്യം.

AAP MP SWATI MALIWAL  ARVIND KEJRIWAL  KEJRIWAL STAFF MEMBER MISBEHAVED  ബിജെപി നേതാവ് ഷാസിയ ഇൽമി
BJP REACTION ON ASSAULT CASE (Source : ANI)

By ETV Bharat Kerala Team

Published : May 17, 2024, 7:40 AM IST

ന്യൂഡൽഹി :എഎപി രാജ്യസഭ എംപി സ്വാതി മലിവാളിനെ ഡൽഹി മുഖ്യമന്ത്രിയുടെ പിഎ ബിഭാവ് കുമാർ മർദിച്ച സംഭവത്തെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, ദേശീയ തലസ്ഥാനത്തെ ബിജെപി നേതാക്കൾ സ്വാതി മലിവാളിനെ പിന്തുണച്ച് രംഗത്തെത്തി. സംഭവത്തിൽ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഡൽഹി ബിജെപി നേതാവ് ഷാസിയ ഇൽമി, ബിഭാവ് കുമാറിന്‍റെ മോശം പെരുമാറ്റം സഹിച്ചതിനെ കുറിച്ചുള്ള സ്വന്തം അനുഭവങ്ങൾ വെളിപ്പെടുത്തിയതും കൂടുതൽ വിവാദങ്ങൾക്ക് കാരണമായി. ഡൽഹി മുഖ്യമന്ത്രിയുടെ പേഴ്‌സണൽ അസിസ്‌റ്റന്‍റ് ബിഭാവ് കുമാറിനെതിരെ ഡൽഹി പൊലീസും എഫ്ഐആർ ഫയൽ ചെയ്‌തു.

സ്വാതി മാലിവാളിനെ ബിഭാവ് കുമാർ മർദിച്ചത് തീർത്തും തെറ്റാണെന്ന് ബിജെപി നേതാവ് ഷാസിയ ഇൽമി പറഞ്ഞു. ബിഭാവ് കുമാറിന്‍റെ ജോലി അരവിന്ദ് കെജ്‌രിവാളിനെ അനുസരിക്കുക എന്നതാണ്. ആ വ്യക്തിയുടെ മോശം പെരുമാറ്റം താനും സഹിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. 'പ്രശാന്ത് കുമാർ, യോഗേന്ദ്ര യാദവ് എന്നിവരെയും ബൗൺസർമാർ പുറത്താക്കിയിരുന്നു. എന്നാൽ ഇത്തവണ അവരുടെ പ്രവർത്തി അതിരു കടന്നിരിക്കുന്നു. നിങ്ങളുടെ പിഎ ഒരു സ്‌ത്രീയെ മർദിക്കുന്നത് ഉചിതമാണോ?' -എന്ന് ഷാസിയ ഇൽമി അരവിന്ദ് കെജ്‌രിവാളിനോട് ചോദിച്ചു. ഇതിനെതിരെ പൊലീസ് എടുത്ത നടപടിയെ അവർ പ്രശംസിക്കുകയും ചെയ്‌തു.

കൂടാതെ, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെജ്‌രിവാളിനോട് രാജിവയ്‌ക്കണമെന്നും ഷാസിയ ഇൽമി ആവശ്യപ്പെട്ടു. 'കെജ്‌രിവാൾ ഉടൻ രാജിവയ്ക്കണം. അദ്ദേഹം ആ കസേര നിലനിർത്തുന്നത് ശരിയല്ല. ഒരു വനിത സഹപ്രവർത്തകയെ മർദിച്ചതിനെതിരെ പ്രതികരിക്കാത്ത അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ ഒരു യോഗ്യതയുമില്ല. അദ്ദേഹം മാപ്പ് പറയണ'മെന്നും അവർ പറഞ്ഞു. ഇത് ബിഭാവ് ചെയ്‌തതാണെന്ന് ആരും കരുതേണ്ട, അരവിന്ദ് കെജ്‌രിവാളിൻ്റെ ഉത്തരവനുസരിച്ചാണ് ബിഭാവ് ഈ മോശം പെരുമാറ്റം നടത്തിയതെന്നും ഷാസിയ ഇൽമി കൂട്ടിച്ചേർത്തു.

എഎപി രാജ്യസഭ എംപിയെ അപമാനിച്ച വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ മൗനത്തെ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ചോദ്യം ചെയ്‌തു. ഒടുവിൽ സ്വാതി മലിവാൾ മൗനം ഭഞ്ജിക്കുകയും ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്‌തു. ഐപിസി വകുപ്പുകൾ പ്രകാരം ബിഭാവ് കുമാറിനെതിരെ പൊലീസ് എഫ്ഐആറും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

'നിങ്ങളുടെ വസതിയിൽ സ്വാതി മലിവാളിന് ഇത്തരമൊരു സംഭവം നടക്കുകയും ആ സമയത്ത് നിങ്ങൾ വീട്ടിൽ ഉണ്ടായിരുന്നിരിക്കുകയും ചെയ്‌തപ്പോൾ എന്തിനാണ് ഒരു സ്‌ത്രീയെ പീഡിപ്പിക്കാൻ അനുവദിച്ചത്? എന്തുകൊണ്ടാണ് നിങ്ങൾ അത് തടയാൻ ശ്രമിക്കാത്തത്? എന്തുകൊണ്ടാണ് നിങ്ങൾ ഇതിൽ നിശബ്‌ദത പാലിക്കുന്നത്?' -എന്ന് വീരേന്ദ്ര സച്ച്‌ദേവ ചോദിച്ചു. 'നിങ്ങൾ ഉടൻ തന്നെ ബിഭാവിനെ പൊലീസിന് കൈമാറണം. രാജ്യം മുഴുവനും, സമൂഹം മുഴുവനും, സ്വാതി മലിവാളിനൊപ്പമാണ് നിൽക്കുന്നത്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതി മലിവാൾ തന്നോട് മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ടെങ്കിലും സ്‌ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് പറയുന്ന അരവിന്ദ് കെജ്‌രിവാൾ ബിഭാവ് കുമാറിനെതിരെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യമെന്ന് ബിജെപി നേതാവ് മഞ്ജീന്ദർ സിങ് സിർസ സംഭവത്തോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞു. ഒരു സ്ത്രീയുടെ എളിമയെ പ്രകോപിപ്പിക്കുക, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, വാക്ക്, ആംഗ്യങ്ങൾ അല്ലെങ്കിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികൾ, ആക്രമണം എന്നിവയോ ക്രിമിനൽ ബലപ്രയോഗമോ ഉൾപ്പെടെയുള്ള കുറ്റത്തിന് മറ്റ് ഐപിസി വകുപ്പുകൾക്കൊപ്പം സെക്ഷൻ 354, 506, 509, 323 എന്നിവ പ്രകാരം വ്യാഴാഴ്‌ച സിവിൽ ലൈൻസ് പൊലീസ് ബിഭാവ് കുമാറിനെതിരെ കേസെടുത്തു.

വ്യാഴാഴ്‌ച സ്വാതി മലിവാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പിഎ ബിഭാവ് കുമാർ തന്നെ തല്ലുകയും വയറ്റിൽ ഇടിക്കുകയും ചവിട്ടുകയും ചെയ്‌തുവെന്ന് സ്വാതി മലിവാൾ പരാതിയിൽ ആരോപിച്ചു. കേസിനെ തുടർന്ന് വ്യാഴാഴ്‌ച രാത്രി മലിവാളിനെ ഡൽഹി എയിംസിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയ്‌ക്കായി എഎപി എംപി അവിടെ എത്തിയതായി വൃത്തങ്ങൾ അറിയിച്ചു. പുലർച്ചെ 03.40 ഓടെയാണ് അവർ എയിംസ് ആശുപത്രിയിൽ നിന്നും പുറത്ത് ഇറങ്ങിയത്.

പ്രതികളെ പിടികൂടാൻ സ്‌പെഷ്യൽ സെൽ, ക്രൈംബ്രാഞ്ച് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇയാളുടെ ലൊക്കേഷൻ കണ്ടെത്തി വരികയാണെന്നും ഡൽഹി പൊലീസിന്‍റെ നിരവധി സംഘങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

ALSO READ : കെജ്‌രിവാളിൻ്റെ പിഎ മോശമായി പെരുമാറിയെന്ന് സ്വാതി മലിവാൾ; ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന്‌ പൊലീസ്

ABOUT THE AUTHOR

...view details