കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബിജെപി കിസാൻ മോർച്ച സന്ദേശ്ഖാലിയിൽ മാര്‍ച്ച് നടത്തി. (BJP Kisan Morcha conducted procession against atrocities in Sandeshkhali ) വടക്കൻ കൊൽക്കത്തയിലെ ഗിരീഷ് പാർക്കിൽ നിന്ന് ആരംഭിച്ച മാർച്ച് വിവിധ പ്രദേശങ്ങള്‍ കടന്നാണ് സമാപിച്ചത്. ടിഎംസി നേതാക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ബിജെപി കിസാൻ മോർച്ച പ്രകടനം നടത്തിയത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും അനുയായികളും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലെ നിരവധി സ്‌ത്രീകള്‍ ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്. ജനുവരി 5 ന്, റേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ഷാജഹാന്‍റെ സ്ഥാപനങ്ങൾ പരിശോധിക്കാനെത്തിയ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഷാജഹാന്‍റെ സംഘം ആക്രമിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇയാള്‍ ഒളിവിലാണ്.
സന്ദേശ്ഖാലി പ്രതിഷേധം ഏറ്റെടുത്ത് ബിജെപി; കിസാൻ മോർച്ച പ്രദേശത്ത് മാര്‍ച്ച് നടത്തി - സന്ദേശ്ഖാലി
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്രാമവാസികളുടെ ശക്തമായ പ്രതിഷേധം നടക്കുന്ന സന്ദേശ്ഖാലിയില്‍, ഭരണ-പ്രതിപക്ഷ നേതാക്കളും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പടെയുള്ള സംഘടനകളും സന്ദര്‍ശനം നടത്തുന്നുണ്ട്.
Published : Feb 24, 2024, 6:59 PM IST
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്രാമവാസികളുടെ ശക്തമായ പ്രതിഷേധം സന്ദേശ്ഖാലിയില്‍ നടക്കുകയാണ്. ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും നേതാക്കള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഘർഷ ബാധിത പ്രദേശം സന്ദർശിക്കുന്നുണ്ട്. വെള്ളിയാഴ്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഒരു സംഘം സന്ദേശ്ഖാലിയിലെത്തി അതിക്രമം നേരിട്ട സ്‌ത്രീകളോട് സംസാരിച്ചിരുന്നു. പട്ടികവർഗ പട്ടിക ജാതി ദേശീയ കമ്മീഷനുകൾ ഉള്‍പ്പടെയുള്ള വിവിധ പാനലുകളുടെ ടീമുകൾ പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളും സന്ദേശ്ഖാലി സന്ദർശിച്ചിരുന്നു.