പാട്‌ന: ബിഹാറിലെ നവാഡ ജില്ലയിൽ വീടുകൾ കത്തിച്ച സംഭവത്തിൽ മുഖ്യപ്രതി നന്ദു പാസ്വാനെ ബിഹാർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നന്ദു പാസ്വാനെ കൂടാതെ മറ്റു 14 പേരെ കൂടി അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ബുധനാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. മാഞ്ചി തോല ദളിത് ബസ്‌തിയിലെ 80 ഓളം വീടുകള്‍ അഗ്നിക്കിരയായതായാണ് റിപ്പോർട്ടുകള്‍.
നന്ദു പാസ്വാൻ്റെ നിർദേശപ്രകാരമാണ് വീടുകൾ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഗ്രാമത്തിൽ കയറി വെടിയുതിർത്ത ശേഷം ഇയാൾ വീടുകൾ കത്തിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് പിസ്‌റ്റളുകൾ, മൂന്ന് മിസ്‌ഡ് ഫയർ റൗണ്ടുകൾ, ആറ് മോട്ടോർ സൈക്കിളുകൾ എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും