സഹര്‍സ(ബിഹാര്‍):കുറ്റവാളി എത്ര ബുദ്ധിമാനായാലും അയാള്‍ക്ക് നിയമത്തിന്‍റെ കയ്യില്‍ നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടാനാകില്ല. ബിഹാറിലെ സഹര്‍സ ജില്ലാ കോടതിയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുകയാണ്.
34 വര്‍ഷം പഴക്കമുള്ള ഒരു കൈക്കൂലി കേസിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഒരുപച്ചക്കറി കച്ചവടക്കാരിയില്‍ നിന്ന് 20 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.
ഹവില്‍ദാര്‍ സുരേഷ് പ്രസാദ് എന്നയാളാണ് സഹര്‍സ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വച്ച് പച്ചക്കറിക്കച്ചവടക്കാരിയില്‍ നിന്ന് 1990 മെയ് ആറിന് 20 രൂപ കൈക്കൂലി വാങ്ങിയത്. അന്നത്തെ സ്റ്റേഷന്‍ ഓഫീസര്‍ ഇയാളെ അറസ്റ്റ് ചെയ്‌തു. സീതാദേവി എന്ന സ്‌ത്രീയില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഡ്യൂട്ടി സമയത്ത് യൂണിഫോമിലാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത് എന്നതും കേസിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
കോടതിയില്‍ ഹാജരായില്ല:
അറസ്റ്റ് ചെയ്‌ത വേളയില്‍ ലഖിസരായി ജില്ലയിലെ ബര്‍ഹിയിലുള്ള ബിജോയി ഗ്രാമത്തില്‍ മഹേഷ് കുണ്ഡ് എന്ന വിലാസമായിരുന്നു ഇയാള്‍ നല്‍കിയിരുന്നത്. ജാമ്യം ലഭിച്ച ശേഷം ഇയാള്‍ ഒരിക്കലും കോടതിയില്‍ ഹാജരായില്ല. വ്യാജവിലാസം നല്‍കിയതിനാല്‍ തന്നെ ആരും കണ്ടുപിടിക്കില്ലെന്നും ഇയാള്‍ കരുതി.
1999ല്‍ തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു: