ബെംഗളൂരു:ലൈസന്‍സ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ച 1,500-ലധികം വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് പിഴയിട്ട് ബെംഗളൂരു ട്രാഫിക് പൊലീസ് (Bengaluru Traffic Police). നഗരത്തില്‍ അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഒരുദിവസം കൊണ്ടാണ് ഇത്രയും പേര്‍ക്കെതിരായ നടപടി.
സമീപകാലത്തായി നഗരത്തിലെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും ബൈക്കില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതായി ബെംഗളൂരു സൗത്ത് ഡിവിഷന്‍ ട്രാഫിക് ഡിസിപി ശിവപ്രകാശ് ദേവരാജ് പറഞ്ഞു (Bengaluru South Division Traffic Police). ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രത്യേക അന്വേഷണം നടത്തിയാണ് വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി സ്വീകരിച്ചത്. മേഖലയിലെ 150ല്‍ അധികം സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.