ബംഗളൂരു:ആമസോൺ പാക്കേജ് തുറന്നപ്പോൾ ജീവനുള്ള വിഷപാമ്പിനെ ലഭിച്ച ദുരവസ്ഥ വെളിപ്പെടുത്തി ബെംഗളൂരുവിലെ ദമ്പതികൾ. സർജാപൂരിൽ നിന്നുള്ള ഐടി പ്രൊഫഷണലുകളായ ദമ്പതികൾക്കാണ് ഓർഡർ ചെയ്‌ത സാധനത്തിന് പകരം മൂർഖൻ പാമ്പിനെ ലഭിച്ച ഭയപ്പെടുത്തുന്ന അനുഭവമുണ്ടായത്. പാർസൽ ബോക്‌സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പെന്ന് ഇരുവരും പറയുന്നു.
പാക്കേജ് അൺബോക്‌സ് ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എക്‌സ്‌ബോക്‌സ് കൺട്രോളർ ആയിരുന്നു ഇവർ ആമസോണിൽ നിന്നും ഓർഡർ ചെയ്‌തത്. ഡെലിവറി പാർട്‌ണർ നേരിട്ടാണ് തങ്ങൾക്ക് പാക്കേജ് കൈമാറിയതെന്നും ഇവർ പറഞ്ഞു. മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്നും സംഭവത്തിൽ ദൃക്‌സാക്ഷികളുണ്ടെന്നും ദമ്പതികൾ പ്രസ്‌താവനയിൽ അവകാശപ്പെട്ടു.
അതേസമയം സംഭവത്തെ കുറിച്ച് കമ്പനി അന്വേഷിക്കുകയാണെന്ന് ആമസോൺ ഇന്ത്യ വക്താവ് പ്രതികരിച്ചു. 'ഞങ്ങളുടെ ഉപഭോക്താക്കൾ, ജീവനക്കാർ, സഹകാരികൾ എന്നിവരുടെ സുരക്ഷയാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ഉപഭോക്താക്കൾക്ക് വിശ്വസനീയമായ ഒരു ഷോപ്പിങ് അനുഭവം നൽകുന്നതിന് ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു.