കൊൽക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്‌ടര്‍മാര്‍ സമര്‍പ്പിച്ച കൂട്ട രാജി സാധുതയുള്ളതല്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍. സർവീസ് ചട്ടങ്ങൾ അനുസരിച്ച് രാജി ഓരോരുത്തരും വ്യക്തിഗതമായി സമർപ്പിക്കണമെന്നും പശ്ചിമ ബംഗാൾ സർക്കാർ വ്യക്തമാക്കി. ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന ഡോക്‌ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മെഡിക്കൽ കോളജിലെ സീനിയര്‍ ഡോക്‌ടര്‍മാരടക്കം 50 പേരാണ് രാജിവെച്ചത്.
ഡോക്‌ടർമാർ കൂട്ടായി ഒപ്പിട്ട രാജിക്കത്താണ് സർക്കാരിന് സമർപ്പിച്ചത്. 'സർവീസ് ചട്ടങ്ങൾ അനുസരിച്ച് ഒരു ജീവനക്കാരൻ അല്ലെങ്കില്‍ ജീവനക്കാരി രാജിക്കത്ത് തൊഴിലുടമയ്ക്ക് വ്യക്തിപരമായി അയച്ചില്ലെങ്കിൽ അത് രാജിക്കത്ത് അല്ല.' പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖ്യ ഉപദേഷടാവ് അലപൻ ബന്ദ്യോപാധ്യായ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പ്രത്യേക പ്രശ്‌നങ്ങളൊന്നും പരാമർശിക്കാതെ ഡോക്‌ടർമാർ അയച്ച കത്തുകൾ കൂട്ട ഒപ്പ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.