കേരളം

kerala

ETV Bharat / bharat

ഒരേ മണ്ഡലത്തിൽ നിന്ന് 8 തവണ ജയിച്ചു; ബസവരാജ് ഹൊറട്ടിക്ക് ലിംക ബുക്ക് ഓഫ് റെക്കോഡ്

ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 8 തവണ തിരഞ്ഞെടുക്കപ്പെട്ട ബസവരാജ ഹൊറട്ടി ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. കർണാടകയിലെ വെസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലത്തിൽ നിന്നാണ് തുടർച്ചയായ എട്ട് തവണയും തെരഞ്ഞെടുക്കപ്പെട്ട് അദ്ദേഹം ചരിത്രനേട്ടം കരസ്ഥമാക്കിയത്.

By ETV Bharat Kerala Team

Published : Jan 25, 2024, 3:58 PM IST

Basavaraja Horatti  Limca Book of Records  ലിംക ബുക്ക് ഓഫ് റെക്കോർഡ്  ബസവരാജ് ഹൊറട്ടി
Wins 8 times from a single constituency: Basavaraja Horatti sets Limca record

ബംഗളുരു: കർണാടകയിലെ മുതിർന്ന രാഷ്ട്രീയ നേതാവും നിയമസഭ കൗൺസിൽ ചെയർമാനുമായ ബസവരാജ ഹൊറട്ടി ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 8 തവണ തിരഞ്ഞെടുക്കപ്പെട്ടതിനാണ് ബസവരാജ ഹൊറട്ടിക്ക് ഈ അംഗീകാരം ലഭിക്കുന്നത്(Basavaraja Horatti sets Limca record for wins 8 times from a single constituency). നാലു പതിറ്റാണ്ടിലേറെയായി അക്കാദമിക രംഗത്തും പൊതുരംഗത്തും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ ഏക കന്നടക്കാരൻ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.

കർണാടക വെസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലത്തിൽ (എംഎൽസി) നിന്ന് തുടർച്ചയായി എട്ട് തവണ തെരഞ്ഞെടുക്കപ്പെട്ടാണ് അദ്ദേഹം ലോക റെക്കോഡിൽ ഇടം നേടിയത്. കഴിഞ്ഞ 43 വർഷമായി മണ്ഡലത്തിലെ അധ്യാപകർക്കായി അദ്ദേഹം പ്രയത്‌നിച്ച് വരികയാണ്. ഇതുവരെയും ഒരു നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല എന്നതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത. ഇത് തന്നെയാണ് അദ്ദേഹത്തെ മറ്റ് രാഷ്‌ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്‌തനാക്കുന്നതും.

1980ലാണ് അദ്ദേഹം നിയമസഭയിൽ ചേർന്നത്. ബസവരാജ ഹൊറട്ടി നിയമസഭ കൗൺസിലിൽ സേവനം അനുഷ്‌ഠിക്കാൻ തുടങ്ങിയിട്ട് 43 വർഷവും 202 ദിവസവും തികയുന്നു. ഇത് ഒരു ചരിത്ര നേട്ടം തന്നെയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ മറ്റൊരു നേതാവും ഇത്രയും നീണ്ട കാലയളവിൽ നിയമസഭ കൗൺസിലിൽ ഭരിച്ചിട്ടില്ല.

ലോക റെക്കോർഡും(Worl records) ലിംക ബുക്ക് ഓഫ് റെക്കോർഡും (Limca Book of Records )മാത്രമല്ല, മറ്റനവധി റെക്കോർഡുകളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 2022 ലെ ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഏറ്റവും ദൈർഘ്യമേറിയ സേവനം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്മെന്‍റിൽ രേഖപ്പെടുത്തി ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

ബസവരാജ ഹൊറട്ടിയുടെ ഈ നേട്ടം അദ്ദേഹത്തിനെ ഇഷ്‌ടപ്പെടുന്ന രാഷ്‌ട്രീയ രംഗങ്ങളിലും മറ്റും ഉള്ളവർക്ക് ആഹ്ളാദം പകരുന്ന വാർത്തയാണ്.

എന്താണ് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്: ഇന്ത്യക്കാരുടെ ലോക റെക്കോഡുകൾ രേഖപ്പെടുത്തുന്ന സ്ഥാപനമാണ് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്. 1990ലാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ഈ വർഷം ഇന്ത്യയിൽ പ്രസിദ്ധീകരിച്ച പുസ്‌തകത്തിൽ ബസവരാജ ഹൊറട്ടിയുടെ നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഈ വർഷത്തെ വാർഷിക പുസ്‌തകത്തിൽ സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാറിന്‍റെയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്‍റെയും സേവനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പവൻ കുമാർ 24 വർഷവും 165 ദിവസവും ജ്യോതി ബസു 23 വർഷവും 137 ദിവസവും ആണ് സേവനമനുഷ്‌ഠിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details