ന്യൂഡല്‍ഹി :മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം (bail to Arvind Kejriwal in Delhi Excise scam). റോസ് അവന്യൂ കോടതിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിക്കുന്ന കുറ്റമേ കെജ്രിവാള് ചെയ്തിട്ടുള്ളൂ എന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ കെജ്രിവാളിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച നോട്ടിസ് തുടരെ അവഗണിച്ചിരുന്നു. ഇതോടെ പാരിതിയുമായി ഇഡി കോടതിയിലെത്തി. രണ്ട് പരാതികളാണ് ഇഡി ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ സമര്‍പ്പിച്ചത്.