നീലഗിരി: നീലഗിരി പന്തല്ലൂർ കുറിഞ്ഞിയിൽ ആനക്കൂട്ടത്തിൽ നിന്ന് വേർപെട്ട് കിണറ്റിൽ വീണ കുട്ടിയാനയെ ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കിണറ്റിനുള്ളിൽ നിന്ന് രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ച് ആനക്കുട്ടിയെ രക്ഷപ്പെടുത്താൻ മൂന്ന് മണിക്കൂറിലേറെ പരിശ്രമിക്കേണ്ടിവന്നുവെങ്കിലും പിന്നീട് രണ്ടാമതൊരു ജെസിബി കൊണ്ടുവന്ന് കിണറിന് ചുറ്റുമുള്ള മണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങി.
ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ കുട്ടിയാന ഒടുവിൽ കരയ്‌ക്കെത്തി - BABY ELEEPHANT RESCUED IN NILGIRI - BABY ELEEPHANT RESCUED IN NILGIRI
11 മണിക്കൂറോളം കിണറിലകപ്പെട്ട കുട്ടിയാനയെയാണ് ആറുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വനംവകുപ്പ് കരയ്ക്കെത്തിച്ചത്.
കിണറ്റിൽ വീണ കുട്ടിയാന (ETV Bharat)
Published : May 29, 2024, 10:23 PM IST
തുടർന്ന് ഏറെ നേരം പണിപ്പെട്ട് കിണറ്റിൽ നിന്ന് പുറത്തെത്തിയ കുട്ടിയാന കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. 11 മണിക്കൂറോളം കിണറ്റിൽ കുടുങ്ങിയ കുട്ടിയാനയെ വനം വകുപ്പിന്‍റെ ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കരയ്ക്കെത്തിച്ചത്.
Also Read:മറയൂരില്‍ കാലിന് പരിക്കേറ്റ കാട്ടാനയ്‌ക്ക് ചികിത്സ ലഭ്യമാക്കി: നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ്